എ​ടു​ത്ത് വ​ച്ച​തെ​ല്ലാം എ​ന്‍റെ സ്വ​കാ​ര്യ ക​ള​ക്‌ഷ​ന്‍റെ ഭാ​ഗ​മാ​ണ്..! ന​മി​ത പ്ര​മോ​ദ്

ഓ​രോ സി​നി​മ​യി​ലും അ​ഭി​ന​യി​ച്ച് ക​ഴി​യു​ന്പോ​ൾ അ​തി​ലെ ക​ഥാ​പാ​ത്രം ഉ​പ​യോ​ഗി​ച്ച എ​ന്തെ​ങ്കി​ലു​മൊ​രു വ​സ്തു എ​ടു​ത്ത് വ​യ്ക്കാ​റു​ണ്ട്. ചി​ല​പ്പോ​ൾ അ​ത് മാ​ല​യോ ക​മ്മ​ലോ കൊ​ലു​സോ ആ​യി​രി​ക്കാം.

എ​ടു​ത്ത് വ​ച്ച​തെ​ല്ലാം എ​ന്‍റെ സ്വ​കാ​ര്യ ക​ള​ക്‌ഷ​ന്‍റെ ഭാ​ഗ​മാ​ണ്. പു​തി​യ തീ​ര​ങ്ങ​ൾ എ​ന്ന സി​നി​മ​യി​ലെ താ​മ​ര​യു​ടെ കൊ​ലു​സാ​ണ് ഞാ​ൻ എ​ടു​ത്ത് വെ​ച്ചി​ട്ടു​ള്ള​ത്.

അ​തു​പോ​ലെ വി​ക്ര​മാ​ദി​ത്യ​നി​ൽ ഗാ​ന​രം​ഗ​ത്തു​ള്ള ക​റു​ത്ത ചു​രി​ദാ​ർ, പു​ള്ളി​പ്പു​ലി​യു​ടെ സ​മ​യ​ത്തെ ടെ​റാ​ക്കോ​ട്ട​യു​ടെ ഒ​രു ക​മ്മ​ൽ, അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ ക​ള​ക്ഷ​നു​ക​ൾ.

എ​ല്ലാം ന​ല്ല ഓ​ർ​മ​ക​ളാ​ണ്.​പു​തി​യ തീ​ര​ങ്ങ​ൾ എ​ന്ന സി​നി​മ അ​ത്ര​യ്ക്ക് ഹി​റ്റ് ആ​യി​രു​ന്നി​ല്ലെ​ങ്കി​ലും എ​നി​ക്ക് പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​ണ് ആ ​സി​നി​മ​യി​ലേ​ത്. കു​റേ പ​രി​ശ്ര​മ​ങ്ങ​ൾ ആ ​ക​ഥാ​പാ​ത്ര​ത്തി​ന് പി​ന്നി​ലു​ണ്ടാ​യി​രു​ന്നു.

എ​ന്‍റെ ആ​ദ്യ നാ​യി​കാ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു താ​മ​ര എ​ന്ന​തു​കൊ​ണ്ടും എ​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​ണ് അ​ത്.

-ന​മി​ത പ്ര​മോ​ദ്

Related posts

Leave a Comment