കോവിഡ് ഭേദമായവരില്‍ പലരും അഞ്ചു മാസത്തിനുള്ളില്‍ വീണ്ടും രോഗബാധിതരാകുന്നു; രണ്ടാമത് രോഗം ബാധിക്കുന്നവരില്‍ എട്ടില്‍ ഒരാള്‍ മരണത്തിനു കീഴടങ്ങുന്നു; കോവിഡ് അറിഞ്ഞതിലും വലിയ ഭീകര വൈറസ്…

കോവിഡ് വന്നുപോയവരില്‍ എല്ലാക്കാലത്തേക്കും ആന്റിബോഡി ഉണ്ടാകുമെന്ന പ്രത്യാശ അവസാനിക്കുന്നു. കോവിഡ് വന്നു പോയവരും വാക്‌സിന്‍ എടുത്തവരുമെല്ലാം വീണ്ടും രോഗബാധിതരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.

രോഗം ഭേദമായതിനു ശേഷം അഞ്ചുമാസത്തിനുള്ളില്‍ പലര്‍ക്കും രോഗം വീണ്ടും വരുന്നതായാണ് വിവരം. ഇതു കൂടാതെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വീണ്ടും വരുന്നുണ്ട് എന്നതാണ് സത്യം.

അതിനാല്‍ തന്നെ വാക്‌സിനിലും അമിത പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല കോവിഡ് മുക്തരായവരില്‍ പലര്‍ക്കും അഞ്ചുമാസത്തിനുള്ളില്‍ മാരകരോഗങ്ങള്‍ ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ അത് മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related posts

Leave a Comment