‘നി​ല​ത്തി​രു​ന്ന് മ​കു​ടം ഊ​തു​ന്പോ​ൾ ഒ​രു കൊ​ട്ട​യി​ൽ നി​ന്ന് പാ​മ്പി​ന് പ​ക​രം പെ​ട്രോ​ൾ’: മോ​ദി​യെ പാമ്പാ​​ട്ടി​യാ​യി ചി​ത്രീ​ക​രി​ച്ച് നോ​ർ​വീ​ജി​യ​ൻ പ​ത്രം; വം​ശീ​യ അ​ധി​ക്ഷേ​പ​മെ​ന്ന് വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പാ​മ്പാ​ട്ടി​യാ​യി ചി​ത്രീ​ക​രി​ച്ച് നോ​ർ​വീ​ജി​യ​ൻ ദി​ന​പ​ത്രം. നോ​ർ​വേ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ത്ര​മാ​യ ആ​ഫ്റ്റ​ൻ​പോ​സ്റ്റ​ൺ, മോ​ദി ഓ​സ്‌​ലോ​യി​ൽ എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ഇ​ത് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

കാ​ർ​ട്ടൂ​ണി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി നി​ല​ത്തി​രു​ന്ന് മ​കു​ടം ഊ​തു​ന്ന​താ​യും ഒ​രു കൊ​ട്ട​യി​ൽ നി​ന്ന് പാ​മ്പി​ന് പ​ക​രം പെ​ട്രോ​ൾ പ​മ്പി​ലെ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന പൈ​പ്പ് പു​റ​ത്തേ​ക്ക് വ​രു​ന്ന​തു​മാ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി​യെ​യും വി​ദേ​ശ​ന​യ​ങ്ങ​ളെ​യും വി​മ​ർ​ശി​ക്കു​ന്ന ലേ​ഖ​ന​ത്തി​ലാ​ണ് ഈ ​ചി​ത്ര​മു​ള്ള​ത്.

കാ​ര്‍​ട്ടൂ​ണി​നൊ​പ്പം മോ​ദി​യെ കു​റി​ച്ചൊ​രു വ​രി​യും പ​ത്രം ചേ​ര്‍​ത്തി​ട്ടു​ണ്ട്. കൗ​ശ​ല​ക്കാ​ര​നും എ​ന്നാ​ൽ ശു​ണ്ഠി​പി​ടി​പ്പി​ക്കു​ന്ന​വ​നു​മാ​യ മ​നു​ഷ്യ​ൻ എ​ന്നാ​ണ് മോ​ദി​യെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​തെ മോ​ദി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഈ ​കാ​ർ​ട്ടൂ​ൺ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വൈ​റ​ലാ​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്ത്യ​യെ ഇ​പ്പോ​ഴും പ​ഴ​യ​കാ​ല​ത്തെ​പ്പോ​ലെ പാ​മ്പാ​ട്ടി​ക​ളു​ടെ നാ​ടാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് വം​ശീ​യ അ​ധി​ക്ഷേ​പ​മാ​ണെ​ന്നും കൊ​ളോ​ണി​യ​ൽ മ​നോ​ഭാ​വ​മാ​ണെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്.

146 കോ​ടി ജ​ന​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു രാ​ജ്യ​ത്തി​ന്‍റെ ത​ല​വ​നെ ഇ​ത്ത​ര​ത്തി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ത് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

 

 

 

Related posts

Leave a Comment