ഡിസ്‌കവറിയുടെ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ! വീഡിയോ കാണാം

ഡിസ്‌കവറി ചാനലിലെ ലോക പ്രശസ്തമായ ഷോ മാന്‍ വേര്‍സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ഡിസ്‌കവറി ചാനലില്‍ ആഗസ്റ്റ് 12 വൈകീട്ട് ഒമ്പത് മണിക്ക് പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്. ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബിയര്‍ ഗ്രില്‍സ് ആണ്.

ലോകത്തിലെ ഏറ്റവും ജനപ്രീയ സര്‍വെവ് പരമ്പരയായ മാന്‍ വെര്‍സസ് വൈല്‍ഡ് 2006ലാണ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതിന്റെ എപ്പിസോഡുകള്‍ ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ്. ഇത്തവണ ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതാണ് എപ്പിസോഡിന്റെ തീം.

Related posts