കോട്ടയത്തിന് പിന്നാലെ തൃശൂരും പോലീസ് നേരെ പ്രതിയുടെ ആക്രമണം; പോ​ലീ​സു​കാ​ര​നെ വി​ല​ങ്ങി​നു ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി രക്ഷപ്പെടാൻ ശ്രമം

തൃ​ശൂ​ർ: പോ​ലീ​സു​കാ​ര​നെ വി​ല​ങ്ങു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ പ്ര​തി​യു​ടെ ശ്ര​മം. കൊ​ല്ലം സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നാ​ണ് പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​വെ​യാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

ക​ള​വ്, ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​മ​ച​ന്ദ്ര​ൻ. രാ​മ​ച​ന്ദ്ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​ഭി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ഭി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു വി​വ​രം.

Related posts