ഒരാള്‍ക്ക് ഒരു ട്രോള്‍ ! നസ്രാണി മഹാസംഗമത്തിന്റെ ആവേശം വിതയ്ക്കാന്‍ ട്രോളന്മാര്‍ക്കും അവസരം; ട്രോളുകള്‍ അയയ്‌ക്കേണ്ട അവസാന തീയതി മേയ് 22

കു​റ​വി​ല​ങ്ങാ​ട്: ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ൽ ആ​വേ​ശ​വു​മാ​യി ട്രോ​ൾ മ​ത്സ​ര​വും. ട്രോ​ള​ന്മാ​ർ​ക്ക് അ​വ​സ​രം ക​ര​ഗ​ത​മാ​യ​തോ​ടെ ന്യൂ​ജെ​ൻ വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്. ന​സ്രാ​ണി സം​ഗ​മം ഇ​തി​വൃ​ത്ത​മാ​ക്കി​യാ​ണ് ട്രോ​ളു​ക​ൾ അ​യയ്​ക്കേ​ണ്ട​ത്. എ​സ്എം​വൈ​എം യൂ​ണി​റ്റാ​ണ് പു​തു​ത​ല​മു​റ​യു​ടെ ഇ​ഷ്ട​വി​ഷ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ച് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

9496767187 എ​ന്ന ഈ ​വാ​ട്ട്സ്ആ​പ്പ് ന​ന്പ​രി​ലേ​ക്കാ​ണ് ട്രോ​ളു​ക​ൾ അയ​യ്ക്കേ​ണ്ട ത്. ​ട്രോ​ളു​ക​ൾ അ​യ​യ്ക്കു​ന്ന​വ​ർ പേ​ര്, വീ​ട്ടു​പേ​ര്, സ്ഥ​ലം, ഇ​ട​വ​ക​യു​ടെ പേ​ര് എ​ന്നി​വ​യും ചേ​ർ​ത്തി​രി​ക്ക​ണം.  അ​വ​സാ​ന സ​മ​യം മേ​യ് 22. ഒ​രാ​ൾ​ക്ക് ഒ​രു ട്രോ​ൾ എ​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്ക​ണം അ​യ​യ്ക്കേ​ണ്ട ത്. ​വീ​ഡി​യോ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. വി​ജ​യി​യെ 23ന് ​ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts