മൊബൈല്‍ ഫോണ്‍ പോലീസിനു കൈമാറുന്നതായി കണ്ടില്ല! കെവിന്‍ കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറി

കോ​​ട്ട​​യം: കെ​​വി​​ൻ കേ​​സി​​ൽ വീ​​ണ്ടും കൂ​​റു​​മാ​​റ്റം. 91-ാം സാ​​ക്ഷി സു​​നീ​​ഷ്, 92-ാം സാ​​ക്ഷി മു​​നീ​​ർ എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ മൊ​​ഴി മാ​​റ്റി​​യ​​ത്. ഇ​​തോ​​ടെ ഇ​​വ​​ർ കൂ​​റു​​മാ​​റി​​യ​​താ​​യി കോ​​ട​​തി പ്ര​​ഖ്യാ​​പി​​ച്ചു. കേ​​സി​​ലെ ര​​ണ്ടാം പ്ര​​തി​​യാ​​യ നി​​യാ​​സ് മൊ​​ബൈ​​ൽ ഫോ​​ണ്‍ പോ​​ലീ​​സി​​നു കൈ​​മാ​​റു​​ന്ന​​താ​​യി ക​​ണ്ടി​​ല്ലെ​​ന്നാ​​ണ് ഇ​​രു​​വ​​രും കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​ത്.

നി​​യാ​​സി​​ന്‍റെ സു​​ഹൃ​​ത്തും അ​​യ​​ൽ​​വാ​​സി​​ക​​ളു​​മാ​​യ ഇ​​വ​​ർ നി​​യാ​​സി​​നെ തെ​​ളി​​വെ​​ടു​​പ്പി​​നെ​​ത്തി​​ച്ച​​പ്പോ​​ൾ സാ​​ക്ഷി​​ക​​ളാ​​യി​​രു​​ന്നു. നി​​യാ​​സ് ത​​ന്‍റെ മൊ​​ബൈ​​ൽ ഫോ​​ണ്‍ കൈ​​മാ​​റു​​ന്ന​​താ​​യി ക​​ണ്ടി​​ല്ലെ​​ന്നാ​​ണ് ഇ​​രു​​വ​​രും പ​​റ​​ഞ്ഞ്.

നി​​യാ​​സി​​നെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ച​​തു ക​​ണ്ടെ​​ന്നു​​പ​​റ​​ഞ്ഞ സു​​നീ​​ഷ് ഫോ​​ണ്‍ കൈ​​മാ​​റി​​യ​​താ​​യി ക​​ണ്ടി​​ല്ലെ​​ന്നു പ​​റ​​ഞ്ഞു. നി​​യാ​​സാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​യാ​​നാ​​യി​​ല്ലെ​​ന്നു മു​​നീ​​ർ കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു. ഫോ​​ണ്‍ പോ​​ലീ​​സി​​നു കൈ​​മാ​​റു​​ന്ന​​താ​​യി ക​​ണ്ടെ​​ന്നാ​​യി​​രു​​ന്നു നേ​​ര​​ത്തെ മൊ​​ഴി ന​​ൽ​​കി​​യ​​ത്. ഇ​​തോ​​ടെ ഇ​​വ​​ർ കൂ​​റു​​മാ​​റി​​യ​​താ​​യി കോ​​ട​​തി പ്ര​​ഖ്യാ​​പി​​ച്ചു. കേ​​സി​​ൽ മൂ​​ന്നാ​​മ​​ത്തെ കൂ​​റു​​മാ​​റ്റ​​മാ​​ണി​​ത്.

കെ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​തി​​ന് സ​​മീ​​പ​​ത്തു​​ള്ള ചാ​​ലി​​യേ​​ക്ക​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ല​​ക്സ് പി. ​​ചാ​​ക്കോ, ഹ​​രി​​കു​​മാ​​ർ എ​​ന്നി​​വ​​രെ വി​​സ്ത​​രി​​ച്ചു. കെ​​വി​​ന്‍റെ കൈ​​ലി ഏ​​ഴാം പ്ര​​തി പോ​​ലീ​​സി​​നു കാ​​ണി​​ച്ചു കൊ​​ടു​​ക്കു​​ന്ന​​ത് ക​​ണ്ട​​താ​​യി പ​​ഴ​​യ കാ​​റു​​ക​​ൾ വി​​ൽ​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ഉ​​ട​​മ​​കൂ​​ടി​​യാ​​യ അ​​ല​​ക്സ് പ​​റ​​ഞ്ഞു.

Related posts