തൊ​ട്ടി ജ​യ! ന​യ​ന്‍​താ​ര​യെ ആദ്യം ത​മി​ഴി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ലെ നി​രാ​ശ; നി​ര്‍​മാ​താ​വ് ക​ലൈ​പു​ലി എ​സ്. താ​ണു പ​റ​യു​ന്നത് ഇങ്ങനെ…

മ​ന​സി​ന​ക്ക​രെ എ​ന്ന ജ​യ​റാം മ​ല​യാ​ള​ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ ഹ​രി​ശ്രീ കു​റി​ച്ച ന​ടി​യാ​ണ് ന​യ​ന്‍​താ​ര.

പി​ന്നീ​ട് ത​മി​ഴി​ലാ​ണ് ന​ടി സ​ജീ​വ​മാ​യ​ത്. ശ​ര​ത് കു​മാ​ര്‍ നാ​യ​ക​നാ​യ അ​യ്യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ന​യ​ന്‍​താ​ര​യു​ടെ തമിഴ് അ​ര​ങ്ങേ​റ്റം.

തു​ട​ര്‍​ന്ന് ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​യെ​ത്തി​യ ച​ന്ദ്ര​മു​ഖി വ​ന്‍​വി​ജ​യ​മാ​യ​തോ​ടെ ത​മി​ഴ് സി​നി​മ​യി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി ന​ടി മാ​റി. ത​മി​ഴി​ലെ മി​ക്ക സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും ന​യ​ന്‍​താ​ര പി​ന്നീ​ട് അ​ഭി​ന​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ത​മി​ഴി​ല്‍ ചി​മ്പു​വി​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​യി​രു​ന്നു ന​യ​ന്‍​താ​ര ആ​ദ്യം വ​രേ​ണ്ടി​യി​രു​ന്ന​തെ​ന്നു കോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത നി​ര്‍​മാ​താ​വാ​യ ക​ലൈ​പു​ലി എ​സ്. താ​ണു ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ചി​മ്പു​വി​ന്‍റെ തൊ​ട്ടി ജ​യ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി ന​യ​ന്‍​താ​ര ആ​ലോ​ച​ന​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും എ​ന്നാ​ല്‍ ഗോ​പി​ക​യാ​ണ് പി​ന്നീ​ട് നാ​യി​ക​യാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ട്ടി ജ​യ എ​ന്ന ചി​ത്ര​ത്തി​ലേ​ക്കു​ള​ള ന​ടീ​ന​ട​ന്മാ​രെ തീ​രു​മാ​നി​ക്കു​ന്ന സ​മ​യ​ത്താ​ണ് ന​യ​ന്‍​താ​ര​യു​ടെ ചി​ത്രം ഒ​രു മാ​ഗ​സി​നി​ല്‍ ക​ണ്ട​തെ​ന്ന് നി​ര്‍​മാ​താ​വ് പ​റ​യു​ന്നു.

അ​പ്പോ​ള്‍ ത​ന്നെ ന​യ​ന്‍​താ​ര​യെ നാ​യി​ക​യാ​ക്കാ​ന്‍ ആ​ലോ​ചി​ച്ചെ​ങ്കി​ലും സം​വി​ധാ​യ​ക​നും കാ​മ​റാ​മാ​നും ഗോ​പി​ക​യെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു.

ഫോ​ര്‍ ദി ​പി​പ്പീ​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഗോ​പി​ക​യും തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ന്ന്.

ന​യ​ന്‍​താ​ര​യെ ത​മി​ഴി​ല്‍ ലോ​ഞ്ച് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ഞ്ഞ​തി​നാ​ല്‍ നി​രാ​ശ​യു​ണ്ടെ​ന്നും നി​ര്‍​മാ​താ​വ് തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം ചി​മ്പു​വി​ന്‍റെ നാ​യി​ക​യാ​യി പി​ന്നീ​ട് ത​മി​ഴി​ല്‍ ന​യ​ന്‍​താ​ര എ​ത്തി​യി​രു​ന്നു.

വ​ല്ല​വ​ന്‍ ആ​യി​രു​ന്നു ഈ ​കൂ​ട്ടു​കെ​ട്ടി​ല്‍ ആ​ദ്യം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. പി​ന്നീ​ട് ഇ​തു ന​മ്മ ആ​ള് എ​ന്ന ചി​ത്ര​വും ത​മി​ഴി​ല്‍ ഇ​വ​രു​ടെ​താ​യി പു​റ​ത്തി​റ​ങ്ങി. -പി​ജി

Related posts

Leave a Comment