നയന്‍സിനെതിരേ തെലുങ്ക് നിര്‍മ്മാതാക്കള്‍; വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്ന് ആരാധകരോട് നടി

nayan22ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പര്‍നായിക നയന്‍താരയെ തെലുങ്ക് സിനിമയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം നടക്കുന്നെന്ന് വിവരം. ചില നിര്‍മാതാക്കളാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്. വിവിധ ഭാഷകളില്‍ നിന്ന് നിരവധി സംവിധായകരാണ് നയന്‍താരയെ സമീപിക്കുന്നതെങ്കിലും വളരെ ശ്രദ്ധയോടെയാണ് നയന്‍സ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഇതാണ് നടിയുടെ വിജയവും.

എന്നാല്‍ നയന്‍സിനെതിരായി നീങ്ങുന്ന നിര്‍മാതാക്കള്‍ പറയുന്നത് നയന്‍സിന്റെ സിനിമകള്‍ക്ക് പഴയതുപോലെ കളക്ഷന്‍ ഇല്ലെന്നും സിനിമ തങ്ങള്‍ക്ക് വലിയ ധനനഷ്ടമാണുക്കുന്നതെന്നുമാണ്. എന്നാല്‍ ഇതൊന്നും ശരിയല്ലെന്ന് നയന്‍സ്തന്റെ ചിത്രങ്ങളിലൂടെ തെളിയിക്കുകയാണ്. വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്ന് താരം ആരാധകരോട് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കാര്‍ത്തി നായകനായ കാഷ്‌മോരയാണ് നയന്‍സിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഡോറ, ഇമൈക നൊടികള്‍, ആരം എന്നീ സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും.

Related posts