നടുറോഡിൽ ട്രാഫിക് പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച എ​സ്എ​ഫ്ഐ നേ​താ​വ് കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ന​ടു​റോ​ഡി​ൽ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച എ​സ്എ​ഫ്ഐ നേ​താ​വ് കീ​ഴ​ട​ങ്ങി. എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ന​സീ​മാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

ന​സീം യൂ​ണി​വേ​ഴ്സി​റ്റി കോ​ളജി​നു​ള്ളി​ൽ ത​ന്നെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചിരുന്നു. ഇയാളെ പി​ടി​കൂ​ടാ​ൻ കഴിഞ്ഞ രാ​ത്രി വ്യാ​പ​ക പ​രി​ശോ​ധ​നയാണ് പോലീസ് ന​ട​ത്തിയത്. ഇതിനു പിന്നാലെയാണ് കീഴടങ്ങൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മ​ന്ത്രി​മാ​രാ​യ എ.​കെ.ബാ​ല​നും കെ.​ടി.ജ​ലീ​ലും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മു​ൻ​നി​ര​യി​ൽ ന​സീം ഇ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വന്നതോടെ ഇയാൾ ഒ​ളി​വി​ലാ​ണെ​ന്ന പോ​ലീ​സ് വാ​ദം പൊ​ളി​ഞ്ഞിരുന്നു.

Related posts