അരൂർ: അരൂരിൽ വീട്ടുവളപ്പിൽനിന്ന് 28 മുട്ടകൾ സഹിതം മലന്പാന്പിനെ പിടികൂടി.
അരൂർ നാലാം വാർഡിലെ വിനയകുമാർ പൈയുടെ വീട്ടുവളപ്പിലാണ് മുട്ടയിട്ട് അടയിരിക്കുകയായിരുന്ന മലമ്പാമ്പിനെ കണ്ടത്.
ആലപ്പുഴ ഫോറസ്റ്റ് ഓഫീസിനു കീഴിലെ അംഗീകൃത പാമ്പുപിടിത്തക്കാരനായ കെ.പി. രാധാകൃഷ്ണനെത്തി പാമ്പിനെ പിടികൂടുകയും മുട്ടകൾ ശേഖരിക്കുകയും ചെയ്തു.
റാന്നി വനമേഖലയിൽ പാന്പിനെ മുട്ടകളടക്കം എത്തിക്കും. കായലോര പ്രദേശമായ അരൂരിൽ അടുത്തിടെയായി മലന്പാന്പുകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.