നെ​ടു​ങ്ങാ​ട് സ്കൂ​ളി​ലെ മോ​ഷ​ണം:  സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി; പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായി പോലീസ്

വൈ​പ്പി​ൻ: നെ​ടു​ങ്ങാ​ട് സേ​ക്ര​ഡ് ഫാ​മി​ലി എ​ൽ​പി സ്കൂ​ളി​ൽ ക​യ​റി ലാ​പ്ടോ​പ് മോ​ഷ്ടി​ക്കു​ക​യും വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ, മോ​ണി​റ്റ​ർ, സി​പി​യു എ​ന്നി​വ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രാ​ണെ​ന്നാ​ണ് സൂ​ച​ന. സ്കൂ​ളി​ലെ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ എ​സി വി​ൻ​ഡോ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്നി​ട്ടു​ള്ള​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ​യാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​യു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ള്ള​താ​യി മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ത​റ​യി​ൽ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​ന്ന​ലെ​ത്ത​ന്നെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​സ്ഐ സം​ഗീ​ത് ജോ​ബ് അ​റി​യി​ച്ചു.

Related posts