വി​ദേ​ശ  പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലെ മോ​ഷ​ണം: വി​ദേ​ശ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

ആ​റ്റി​ങ്ങ​ൽ: വി​ദേ​ശ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ങ്ങ​ളി​ൽ വി​ദേ​ശ ക​റ​ൻ​സി മാ​റാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി സ്ഥാ​പ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ തി​രി​ച്ച് വി​ദേ​ശ ക​റ​ൻ​സി​ക​ളും ഇ​ന്ത്യ​ൻ രൂ​പ​യും മോ​ഷ്ടി​ച്ച ഇ​റാ​നി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. സെ​റാ​ജു​ദീ​ൻ ഹൈ​ദ​ർ (57) ,ഇ​യാ​ളു​ടെ ഭാ​ര്യ ഹെ​ൻ​ഡാ​രി ഹൊ​സ്ന (53) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ ചി​റ​യി​ൻ​കീ​ഴ് റോ​ഡി​ൽ സു​നി​ൽ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള വി.​എ​സ്.​അ​സോ​സി​യേ​റ്റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 2018 സെ​പ്തം​ബ​ർ മാ​സം 17 ന് 1 55 000 ​ഇ​ന്ത്യ​ൻ രൂ​പ​ക്ക് തു​ല്യ​മാ​യ സൗ​ദി റി​യാ​ലും കു​വൈ​റ്റ് ദി​നാ​റും മോ​ഷ​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ ആ​കു​ന്ന​ത്.

സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സി​ന് വി​ദേ​ശി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​വ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഉ​ള്ള എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ​ത്തും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പ​തി​ക്കു​ക​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ എ​റ​ണാ​കു​ളം , അ​ങ്ക​മാ​ലി മേ​ഖ​ല​യി​ൽ എ​ത്തി​യ​താ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

​തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഷാ​ഡോ ടീം ​അ​ങ്ക​മാ​ലി പോ​ലീ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ൽ മ​ന​സ്സി​ലാ​ക്കി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക ആ​യി​രു​ന്നു. കോ​ത​മം​ഗ​ലം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബെ​ന്നി വ​ർ​ഗ്ഗീ​സ് എ​ന്ന ആ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള ലാ​വ​ണ്യ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ നി​ന്നും സ​മാ​ന​മാ​യ രീ​തി​യി​ൽ ര​ണ്ട​ര ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​മു​ള്ള സൗ​ദി റി​യാ​ൽ 2017 ഒ​ക്ടോ​ബ​ർ മാ​സം 19 ന് ​മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നി​ൽ കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള പി​ക്സ​ൽ ഗ്രാ​ഫി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 2018 മേ​യ് മാ​സം 18 ന് 30 000 ​ഇ​ന്ത്യ​ൻ രൂ​പ​യോ​ളം മൂ​ല്യ​മു​ള്ള അ​മേ​രി​ക്ക​ൽ ഡോ​ള​ർ മോ​ഷ​ണം ചെ​യ്ത​തും കി​ളി​മാ​നൂ​ർ കാ​രേ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണി​മു​റ്റ​ത്ത് നി​ധി ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 58 000 ഇ​ന്ത്യ​ൻ രൂ​പ മോ​ഷ​ണം ചെ​യ്ത​തും ഇ​തേ സം​ഘ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം മാ​ത്തൊ​രി​ക്കു​ള​ത്തെ ഷെ​രീ​ഫ് ഫോ​റ്റ്സി​ലും , മ​റ്റ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ർ മോ​ഷ​ണ​ത്തി​ന് ശ്ര​മം ന​ട​ത്തി​യി​രു​ന്നു .ഇ​വ​ർ മും​ബൈ , ഗോ​വ തു​ട​ങ്ങ​ളി​യ അ​ന​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നേ​ര​ത്തേ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ന​ട​ത്തി​യ മ​റ്റ് മോ​ഷ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​നാ​കും എ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

Related posts