വെള്ളവും വളവുമിട്ട് പരിപാലിച്ചപ്പോൾ 188 സെമീറ്റർ ഉയരത്തിൽ വളർച്ച; വീട്ടുവളപ്പിൽ ശിവദാസൻ ഓമനിച്ച് വളർത്തിയത് നീലച്ചടയൻ

വ​ട​ക്കാ​ഞ്ചേ​രി: ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ വ്യ​ക്തി​യെ എ​ക് സൈ​സ് സം​ഘം അ​റ​സ്റ്റുചെ​യ്തു.​വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ള​നി സ്വ​ദേ​ശി ക​ണ്ട​ങ്ങ​ത്ത് വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ മ​ക​ൻ ശി​വ​ദാ​സ​ൻ (54) നെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ.​മ​നോ​ജും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ 188 സെ.​മി. നീ​ളം വ​രു​ന്ന നീ​ല​ച്ച​ട​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

സം​ഘ​ത്തി​ൽ എ​ക്സൈ​സ്ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി. ​ജീ​ൻ​സൈ​മ​ണ്‍, സി.​പി.​ പ്ര​ഭാ​ക​ര​ൻ, വി.​എ​സ്.​ സു​രേ​ഷ്കു​മാ​ർ, ബി​ബി​ൻ​ ഭാ​സ്ക​ർ, കെ.​യു. ആ​ദി​ത്യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment