രണ്ടുമാസം ഹോം നഴ്സ് വന്നപോയപ്പോൾ വീട്ടുകാർക്ക് നഷ്ടപ്പെട്ടത് അഞ്ചു പവൻ; തെളിവിനായി തിരയുന്നതിനിടെ യുവതിയുടെ ഫോണിലേക്ക് ഒരു മെസേജ്;  യുവതിയുടെ കൈയിൽ വിലങ്ങും വണു…

 

ചാ​ത്ത​ന്നൂ​ർ: വീ​ട്ടി​ൽ നി​ന്നും അ​ഞ്ച് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന ഹോം ​ന​ഴ്സ് അ​റ​സ്റ്റി​ലാ​യി. കൊ​ല്ലം വി​ള​ക്കു പാ​റ ഷാ​ജി മ​ൻ​സി​ലി​ൽ ഷാ​ജി​യു​ടെ ഭാ​ര്യ സ​ബീ​ന (37) യെ ​യാ​ണ് പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​പ്പാ​ല പു​ര​മ്പി​ൽ സ്വ​ദേ​ശി ദി​വ്യാ​വി​നോ​ദി​ന്‍റെ പ​രാ​തി​യി​ന്മേ​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ദി​വ്യ​യു​ടെ വീ​ട്ടി​ൽ ഹോം ​നേ​ഴ്സാ​യി ജോ​ലി​നോ​ക്കി​യി​ട്ട് സ​ബീ​ന ഈ ​മാ​സം 10 – ന് ​ജോ​ലി ഉ​പേ​ക്ഷി​ച്ചി​രു​ന്നു ഈ ​കാ​ല​യ​ള​വി​ലാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത്.

സ​ബീ​ന​യാ​കാം മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് വീ​ട്ടു​കാ​ർ സം​ശ​യം ഉ​ന്ന​യി​ക്കു​ക​യും പോ​ലീ​സ് സ​ബീ​ന​യെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തെ​ളി​വൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ സ​ബീ​ന​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ബാ​ങ്കി​ൽ നി​ന്നും​വ​ന്ന ഒ​രു സ​ന്ദേ​ശ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ള​ക്കു പാ​റ യി​ലെ ഒ​രു ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യും പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഒ​ന്ന​ര പ​വ​ന്‍റെ അ​ര​ഞ്ഞാ​ണം , വി​വാ​ഹ മോ​തി​ര​ങ്ങ​ൾ , കൈ ​ചെ​യി​ൻ, കാ​പ്പ്, ക​മ്മ​ൽ ഉ​ൾ​പ്പെ​ടെ 5 പ​വ​ന്‍റെ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 1,60,000 രൂ​പ വി​ല​വ​രും .

പൂ​യ​പ്പ​ള്ളി സി ​ഐ ബി​ജു​വി​ന്റെ നി​ർ​ദ്ദേ​ശ​കാ​രം എ​സ്.​ഐ. മാ​രാ​യ​അ​ഭി​ഷ്, അ​നി​ൽ കു​മാ​ർ , സ​ജി ജോ​ൺ , എ ​എ​സ്ഐ​മാ​രാ​യ ച​ന്ദ്ര​കു​മാ​ർ , ജു​മൈ​ല എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment