പണിഞ്ഞ് പണിഞ്ഞ് ഒടുക്കം വല്ലാത്ത പണിയായിപ്പോയി..! ബലക്ഷയ പരീക്ഷണത്തിൽ ബലമില്ല;  എം​സി റോ​ഡിലെ നീ​ലി​മം​​ഗ​ലം പാലം തുറക്കുന്ന കാര്യത്തിൽ തീരുമാനം നീളുന്നു

കോ​ട്ട​യം: എം​സി റോ​ഡി​ൽ നീ​ലി​മം​​ഗ​ലത്ത് നി​ർ​മി​ച്ച പു​തി​യ പാ​ലം എ​ന്നു തു​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം നീ​ളു​ക​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പാ​ല​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പാ​ലം ബ​ല​ക്ഷ​യ​മെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് ര​ണ്ടു ത​വ​ണ ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടു പ​രി​ശോ​ധ​ന​യി​ലും പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് ല​ഭി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഇ​നി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്.

വി​ദ​ഗ്ധ​സം​ഘം ന​ട​ത്തി​യ​തി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ചെ​ന്നൈ ഐ​ഐ​ടി​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​മെ​ത്തി​യാ​ണു പാ​ല​ത്തി​ന്‍റെ ബ​ല​പ​രി​ശോ​ധ​ന വീ​ണ്ടും ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച കെഎസ്​ടി​പി​ക്ക് ല​ഭി​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ൽ​നി​ന്നു തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ പാ​ലം തു​റ​ന്നു​കൊ​ടു​ക്കും. കൃ​ത്യ​മാ​യ ഒ​രു തീ​യ​തി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്നു​മാ​ത്രം.

ഐ​ഐ​ടി സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ാഫ​ലം അ​നു​കൂ​ല​മാ​യാ​ൽ ഗ​താ​ഗ​ത​ത്തി​നു തു​റ​ക്കാ​മെ​ന്നു പ​ദ്ധ​തി​ക്കു ഫ​ണ്ട് ന​ൽ​കി​യ ലോ​ക​ബാ​ങ്ക് സം​ഘം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.വി​ദ​ഗ്ധ സം​ഘ​ത്തെ എ​ത്തി​ക്കു​ന്ന​തു മു​ത​ൽ എ​ല്ലാ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട ക​ണ്‍​സ​ൾ​ട്ട​ൻ​സി​യാ​ണു ചെ​യ്യു​ന്ന​ത്. ആ​ദ്യ ഭാ​ര​പ​രി​ശോ​ധ​ന പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണു പു​തി​യ ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ച്ച​ത്.

ഒ​രി​ക്ക​ൽ​കൂ​ടി വി​ദ​ഗ്ധ ഏ​ജ​ൻ​സി​യെ കൊ​ണ്ടു ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മേ പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ക്കാ​വൂ​വെ​ന്നു ലോ​ക ബാ​ങ്ക് സം​ഘം ന​വീ​ക​ര​ണം ന​ട​ത്തി​യ കെഎ​സ്ടി​പി​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. കെഎ​സ്ടി​പി മു​ന്നോ​ട്ടു​വ​ച്ച ഏ​ജ​ൻ​സി​ക​ളെ ലോ​ക​ബാ​ങ്ക് സം​ഘം അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഏ​ജ​ൻ​സി​ക​ളെ നി​ർ​ദേ​ശി​ക്കാ​ൻ ലോ​ക​ബാ​ങ്കി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​രും ഏ​ൻ​സി​ക​ളു​ടെ പേ​രു മു​ന്നോ​ട്ടു​വ​ച്ചി​ല്ല. നിർമാണ പ്രായോഗിക പരിശോധനയനുസരിച്ച് അ​ടി​ത്ത​റ​യു​ടെ ഉ​റ​പ്പ് പ​രി​ശോ​ധി​ക്ക​ണം. ഘ​ട​ന, ഭാ​രം, രൂ​പ​ക​ൽ​പ്പ​ന എ​ന്നി​വ നി​യ​മാ​നു​സൃ​ത​മാണോയെ​ന്നു​ം പ​രി​ശോ​ധി​ക്ക​ണം. നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സി​മ​ന്‍റ്, ക​ന്പി എ​ന്നി​വ​യു​ടെ അ​ള​വു ക​ണ്ടെ​ത്ത​ണം.

ക​ന്പി​യു​ടെ അ​ള​വ് സ്കാ​നിം​ഗ് പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും കോ​ണ്‍​ക്രീ​റ്റി​ന് ഉ​പ​യോ​ഗി​ച്ച സി​മ​ന്‍റ്, മ​റ്റ് അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ അ​ള​വ് കോ​ണ്‍​ക്രീ​റ്റ് കെ​മി​ക്ക​ൽ അ​നാ​ലി​സി​സി​ലൂ​ടെ​യും ക​ണ്ടെ​ത്ത​ണം.പാ​ല​ത്തി​ന്‍റെ ആ​ദ്യ​ത്തെ തൂ​ണി​നോ​ടു ചേ​ർ​ന്നു സ്ലാ​ബി​ൽ എ​ട്ടു​മാ​സം മു​ന്പു വി​ള്ള​ൽ ക​ണ്ട​തോ​ടെ​യാ​ണു പാ​ല​ത്തി​നു ബ​ല​ക്ഷ​യ​മെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. ഇ​തോ​ടെ​യാ​ണു ബ​ല പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മ​തി പാ​ലം തു​റ​ക്ക​ലെ​ന്നു ലോ​ക​ബാ​ങ്ക് സം​ഘം നി​ർ​ദേ​ശി​ച്ച​ത്.

മേ​യ് ആ​ദ്യ​വാ​ര​ത്തി​ലാ​ണു സ്വ​കാ​ര്യ ഏ​ജ​ൻ​സി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​രാ​റു​കാ​ർ കൊ​ണ്ടു​വ​ന്ന ഏ​ജ​ൻ​സി പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും ഫ​ലം എ​തി​രാ​യി. നാ​ലു ടോ​റ​സ് ലോ​റി​ക​ളി​ൽ ഓ​രോ​ന്നി​ലും 38.2 ട​ണ്‍​വീ​തം ക​യ​റ്റി പാ​ല​ത്തി​ൽ നി​ർ​ത്തി​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലോ​റി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ 152.8 ട​ണ്‍ ഭാ​ര​മാ​ണ് 24 മ​ണി​ക്കൂ​ർ പാ​ല​ത്തി​നു മു​ക​ളി​ൽ നി​ർ​ത്തി​യ​ത്.

ഭാ​രം ക​യ​റ്റു​ന്പോ​ൾ പാ​ല​ത്തി​ന്‍റെ ബീ​മി​നു പ​ര​മാ​വ​ധി നാ​ലു മി​ല്ലി​മീ​റ്റ​ർ വ​രെ സ്വാ​ഭാ​വി​ക വ​ള​വ് ഉ​ണ്ടാ​കാം. ഭാ​രം മാ​റു​ന്പോ​ൾ വ​ള​വു മാ​റി ബീം ​പൂ​ർ​വ​സ്ഥി​തി​യി​ലാ​കും. ഭാ​ര​പ​രി​ശോ​ധ​ന​യി​ൽ ബീ​മി​ന്‍റെ സ്വ​ഭാ​വി​ക വ​ള​വ് ആ​റു മി​ല്ലി​മീ​റ്റ​ർ വ​രെ​യു​ണ്ടാ​യി എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​തു ബ​ല​ക്ഷ​യം കാ​ര​ണ​മാ​ണെ​ന്നു ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തു ത​ട​ഞ്ഞ​ത്.

Related posts