ആ സ്വപ്നം പൂവണിഞ്ഞു; ഒ​റ്റ​ക്കാ​ലി​ൽ  19,341 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള കിളിമഞ്ചാരോ കീ​ഴ​ട​ക്കി നീ​ര​ജ്; വലതുകാലിൽ കിളിമഞ്ചാരോ കീഴടക്കിയശേഷം  ഫേസ് ബുക്കിൽ കുറിച്ച വാക്കുകളിങ്ങനെ…

ഒ​​​റ്റ​​​ക്കാ​​​ലി​​​ൽ 19,341 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള കിളിമഞ്ചാരോ പർവതം കീഴടക്കി നീരജ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ വർവതാണ് കിളിമഞ്ചാരോ. തന്‍റെ സ്വപ്നം വലതുകാലിൽ കീഴടക്കിയ ശേഷം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…

5 വർഷത്തെ എന്‍റെ സ്വപ്നം സഫലമായി. എല്ലാ ഭിന്നശേഷിക്കാർക്കും വേണ്ടി. ഏറെ വേദന സഹിച്ചു.ഒറ്റക്കാലിൽ ജീവിക്കുന്നവർക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം.

എ​​​ട്ടാം വ​​​യ​​​സി​​​ൽ അ​​​ർ​​​ബു​​​ദം ബാ​​​ധി​​​ച്ച് ഇ​​​ട​​​തു കാ​​​ൽ​​​മു​​​ട്ടി​​​നു മു​​​ക​​​ളി​​​ൽ​​വ​​​ച്ചു മു​​​റി​​​ച്ചു​​മാ​​​റ്റേ​​​ണ്ടി​​​വ​​​ന്ന ആ​​​ലു​​​വ സ്വ​​​ദേ​​​ശി നീ​​​ര​​​ജ് ജോ​​​ർ​​​ജ് ബേ​​​ബി​​​യാ​​​ണ് (32) ആ​​​ഫ്രി​​​ക്ക​​​യി​​​ലെ കി​​​ളി​​​മ​​​ഞ്ചാ​​​രോ കൊ​​​ടു​​​മു​​​ടി കീ​​​ഴ​​​ട​​​ക്കിയത്. പത്തിന് ക്ര​​​ച്ച​​​സി​​​ന്‍റെ മാ​​​ത്രം സ​​​ഹാ​​​യ​​​ത്തോ​​​ടെ  5 സുഹൃത്തുക്കൾക്കൊപ്പമാണ് യാത്ര തിരിച്ചത്.

ആ​​​ദ്യയാ​​​ത്ര വി​​​ജ​​​യ​​​ക​​​ര​​​മാ​​​യാ​​​ൽ ഗി​​​ന്ന​​​സ് വേ​​​ൾ​​​ഡ് റി​​ക്കാ​​​ർ​​​ഡ് ല​​​ക്ഷ്യ​​​മി​​​ട്ട് ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​ൽ കി​​​ളി​​​മ​​​ഞ്ചാ​​​രോ ക​​​യ​​​റുകയാ​​​ണു ല​​​ക്ഷ്യം. 2015ൽ ​​​പാ​​​രാ​​​ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ലോ​​​ക ചാ​​ന്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചിരുന്നു നീരജ്. 2012ൽ ​​​ഫ്ര​​​ഞ്ച് ഓ​​​പ്പ​​​ണ്‍ പാ​​​രാ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ചാ​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ലെ സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ ജേ​​​താ​​​വാ​​​ണ്.

ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജി​​​ൽ​​നി​​​ന്നു ബി​​​രു​​​ദ​​​വും സ്കോ​​​ട്‌ലൻ​​​ഡി​​​ൽ​​നി​​​ന്ന് എം​​​എ​​​സ് സി ​​​ബ​​​യോ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​വും നേ​​​ടി​​​യ നീ​​​ര​​​ജ്, ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റാ​​​ണ്.

സ്കൂ​​​ബാ ഡൈ​​​വിം​​​ഗ്, റോ​​​ക്ക് ക്ലൈ​​ന്പിം​​ഗ്, ട്ര​​​ക്കിം​​​ഗ്, ഹൈ​​​ക്കിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ർ​​​ബു​​​ദം മൂ​​​ലം കാ​​​ൽ മു​​​റി​​​ച്ചുമാ​​​റ്റി​​​യെ​​​ങ്കി​​​ലും ജീ​​​വി​​​ത​​​ത്തി​​​ൽ ത​​​ള​​​രാ​​​ൻ താ​​​ൻ ത​​​യാ​​​റല്ലെ​​​ന്നു നീ​​​ര​​​ജ് പ​​​റ​​​യു​​​ന്നു.

റി​​​ട്ട​​​യേ​​ർ​​​ഡ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​യ സി.​​​എം. ബേ​​​ബി, ഡോ. ​​​ഷൈ​​​ലാ പാ​​​പ്പു എ​​​ന്നി​​​വ​​​രാ​​​ണു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ. ഇ​​​വ​​​രു​​​ടെ​​​യും സ​​​ഹോ​​​ദ​​​രി നി​​​നോ രാ​​​ജേ​​​ഷി​​​ന്‍റെ​​​യും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രോ​​​ടു ക​​​രു​​​ത​​​ലു​​​ള്ള അ​​​നേ​​​ക​​​രു​​​ടെ​​​യും പ്രോ​​​ത്സാ​​​ഹ​​​നം ത​​​നി​​​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും നീ​​​ര​​​ജ് പ​​​റ​​​ഞ്ഞു.

Related posts