ആ സ്വപ്നം പൂവണിഞ്ഞു; ഒ​റ്റ​ക്കാ​ലി​ൽ  19,341 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള കിളിമഞ്ചാരോ കീ​ഴ​ട​ക്കി നീ​ര​ജ്; വലതുകാലിൽ കിളിമഞ്ചാരോ കീഴടക്കിയശേഷം  ഫേസ് ബുക്കിൽ കുറിച്ച വാക്കുകളിങ്ങനെ…

ഒ​​​റ്റ​​​ക്കാ​​​ലി​​​ൽ 19,341 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള കിളിമഞ്ചാരോ പർവതം കീഴടക്കി നീരജ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ വർവതാണ് കിളിമഞ്ചാരോ. തന്‍റെ സ്വപ്നം വലതുകാലിൽ കീഴടക്കിയ ശേഷം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ… 5 വർഷത്തെ എന്‍റെ സ്വപ്നം സഫലമായി. എല്ലാ ഭിന്നശേഷിക്കാർക്കും വേണ്ടി. ഏറെ വേദന സഹിച്ചു.ഒറ്റക്കാലിൽ ജീവിക്കുന്നവർക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം. എ​​​ട്ടാം വ​​​യ​​​സി​​​ൽ അ​​​ർ​​​ബു​​​ദം ബാ​​​ധി​​​ച്ച് ഇ​​​ട​​​തു കാ​​​ൽ​​​മു​​​ട്ടി​​​നു മു​​​ക​​​ളി​​​ൽ​​വ​​​ച്ചു മു​​​റി​​​ച്ചു​​മാ​​​റ്റേ​​​ണ്ടി​​​വ​​​ന്ന ആ​​​ലു​​​വ സ്വ​​​ദേ​​​ശി നീ​​​ര​​​ജ് ജോ​​​ർ​​​ജ് ബേ​​​ബി​​​യാ​​​ണ് (32) ആ​​​ഫ്രി​​​ക്ക​​​യി​​​ലെ കി​​​ളി​​​മ​​​ഞ്ചാ​​​രോ കൊ​​​ടു​​​മു​​​ടി കീ​​​ഴ​​​ട​​​ക്കിയത്. പത്തിന് ക്ര​​​ച്ച​​​സി​​​ന്‍റെ മാ​​​ത്രം സ​​​ഹാ​​​യ​​​ത്തോ​​​ടെ  5 സുഹൃത്തുക്കൾക്കൊപ്പമാണ് യാത്ര തിരിച്ചത്. ആ​​​ദ്യയാ​​​ത്ര വി​​​ജ​​​യ​​​ക​​​ര​​​മാ​​​യാ​​​ൽ ഗി​​​ന്ന​​​സ് വേ​​​ൾ​​​ഡ് റി​​ക്കാ​​​ർ​​​ഡ് ല​​​ക്ഷ്യ​​​മി​​​ട്ട് ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​ൽ കി​​​ളി​​​മ​​​ഞ്ചാ​​​രോ ക​​​യ​​​റുകയാ​​​ണു ല​​​ക്ഷ്യം. 2015ൽ ​​​പാ​​​രാ​​​ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ലോ​​​ക ചാ​​ന്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചിരുന്നു നീരജ്. 2012ൽ ​​​ഫ്ര​​​ഞ്ച് ഓ​​​പ്പ​​​ണ്‍ പാ​​​രാ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ചാ​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ലെ സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ ജേ​​​താ​​​വാ​​​ണ്.…

Read More