ഗോസിപ്പുകാര്‍ പറഞ്ഞത് സത്യം, അഞ്ചുമാസം മുമ്പ് കഴിച്ച നേഹ ആറുമാസം ഗര്‍ഭിണി!

നടി നേഹ ധൂപിയയുെേട വിവാഹം ആരെയും അറിയിക്കാതെയായിരുന്നു. മേയ് 10ന് ആരാധകരെ ആരെയും അറിയിക്കാതെ നേഹയും കാമുകന്‍ അംഗദും വിവാഹിതരായി. ഗര്‍ഭിണി ആയതിനാലാണ് നേഹ പെട്ടെന്ന് വിവാഹം കഴിച്ചതെന്നായിരുന്നു ഊഹപോഹം. അന്ന് ഇക്കാര്യം കുടുംബം തള്ളി. പക്ഷേയിപ്പോള്‍ ഇത് സത്യമാണെന്ന് തെളിഞ്ഞു.

നിറവയറുമായി റാംപിലെത്തിയാണ് താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് നേഹ തുറന്നു പറഞ്ഞത്. ആറുമാസം വരെ ഗര്‍ഭം മറച്ചുവെയ്ക്കാന്‍ കാരണവും നേഹ തുറന്നു റപറഞ്ഞു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത മറച്ചു വച്ചതിനു പിന്നില്‍ ഒരു കാരണമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് നേഹ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അക്കാര്യം തുറന്നു പറഞ്ഞത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരങ്ങള്‍ കുറയുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയര്‍ പ്രകടമാകുന്നതുവരെ ആ വാര്‍ത്ത രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറയുന്നു.

Related posts