ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്ത​ണം: ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ

കോ​ട്ട​യം: മോ​ദി സ​ർ​ക്കാ​രി​ന്‍റെ നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണം ജ​ന​ജീ​വി​തം ന​ര​ക​തു​ല്യ​മാ​ക്കി​യെ​ന്നും ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്ത​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ഹ്വാ​നം ചെ​യ്തു.

കോ​ട്ട​യം മാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ല നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ലു​വ​ർ​ഷം മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ തൊ​ഴി​ലാ​ളി വി​രു​ദ്ധ ക​രി​നി​യ​മം, നോ​ട്ടു​നി​രോ​ധ​നം, ജി.​എ​സ്.​ടി, ഇ​ന്ധ​ന-​പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വ് എ​ന്നി​വ​യാ​ൽ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം ന​ര​ക​തു​ല്യ​മാ​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ജി​ല്ല പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി മ​ല​യാ​ല​പ്പു​ഴേ ജ്യാ​തി​കു​മാ​ർ, സം​സ്ഥാ​ന മ​ഹി​ള ഐ​എ​ൻ​ടി​യു​സി പ്ര​സി​ഡ​ൻ​റ് കൃ​ഷ്ണ​വേ​ണി ശ​ർ​മ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു പു​തു​പ്പ​റ​ന്പി​ൽ, എം.​വി. മ​നോ​ജ്, ന​ന്തി​യോ​ട് ബ​ഷീ​ർ, പി.​വി. പ്ര​സാ​ദ്, ടി.​എ​സ്. രാ​ജ​ൻ, എം.​എ​ൻ. ദി​വാ​ക​ര​ൻ​നാ​യ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ച്ച്. നൗ​ഷാ​ദ്, കെ.​ആ​ർ. സ​ജീ​വ​ൻ, ജോ​ണ്‍​സ​ണ്‍ പു​ന്ന​മൂ​ട്ടി​ൽ, വി.​കെ. സു​രേ​ന്ദ്ര​ൻ, മോ​ഹ​ൻ​ദാ​സ് ഉ​ണ്ണി​മ​ഠം, പ്ര​കാ​ശ് പു​ളി​ക്ക​ൽ, അ​ശോ​ക് മാ​ത്യു, ത്രേ​സ്യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts