ഇനി മിന്നും…  അ​ണി​ഞ്ഞൊ​രു​ങ്ങി നെ​ഹ്റു പാ​ർ​ക്ക് ചുള്ളനായി; രണ്ടരക്കോടി രൂപ മുടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്

തൃ​ശൂ​ർ: പു​ത്ത​ൻ റൈ​ഡു​ക​ളും മ്യൂ​സി​ക് ഫൗ​ണ്ട​നും ഗ്യാ​ല​റി​യു​മെ​ല്ലാ​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യ കോ​ർ​പ​റേ​ഷ​ൻ പാ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച തു​റ​ക്കും. ഉൗ​ഞ്ഞാ​ലും സ്ലൈ​ഡ​റു​ക​ളും പെ​ഡ​ലു​ക​ളും വാ​ൾ ക്ലൈം​ബ​റു​ക​ളു​മെ​ല്ലാം ബ​ഹു​വ​ർ​ണ​ങ്ങ​ളി​ലാ​ണു സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹൈ​ബ്രി​ഡ് അ​ഡ്വ​ഞ്ച​ർ, റൊ​ട്ടേ​ഷ​ൻ സ്വിം​ഗ്, ഡീ​ല​ക്സ് സ്വിം​ഗ് തു​ട​ങ്ങി​യ പു​ത്ത​ൻ പ​ത്തി​ന​ങ്ങ​ളു​മു​ണ്ട്.

സൊ​റ പ​റ​ഞ്ഞി​രി​ക്കാ​നും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗാ​ല​റി​ക്കു മു​ന്നി​ൽ ഒ​രു​ക്കി​യ കു​ള​ത്തി​ലാ​ണു മ്യൂ​സി​ക് ഫൗ​ണ്ട​ൻ ഒ​രു​ക്കു​ന്ന​ത്. മ്യൂ​സി​ക് ഫൗ​ണ്ട​ന്‍റെ പ്ര​വ​ർ​ത്ത​നം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ തു​ട​ങ്ങൂ.

മൂ​ന്നു​നാ​ലു വ​ർ​ഷ​മാ​യി തു​രു​ന്പി​ച്ചു​കി​ട​ന്ന ക​ളി​യു​പ​ക​ര​ണ​ങ്ങ​ളാ​ണ് മാ​റ്റി​സ്ഥാ​പി​ച്ച​ത്. ര​ണ്ട​ര കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. നെ​ഹ്റു പാ​ർ​ക്കി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​വ​ർ പ​ത്തു​രൂ​പ ടി​ക്ക​റ്റു ചാ​ർ​ജ് ന​ൽ​ക​ണം. 15 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഉ​ച്ച​യ്ക്കു 12 വ​രെ​യും ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം എ​ട്ടു​വ​രേ​യു​മാ​ണ് പ്ര​വേ​ശ​നം.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 30 ന് ​അ​ട​ച്ചി​ട്ട പാ​ർ​ക്കി​ൽ മാ​സ​ങ്ങ​ളോ​ളം ഒ​രു ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യി​രു​ന്നി​ല്ല. മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്തു പാ​ർ​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര​മാ​സം മു​ന്പാ​ണു പ​ണി ക​ൾ തു​ട​ങ്ങി​യ​ത്.

Related posts