അ​തി​ർ​ത്തിത്തർ​ക്കം; അ​ച്ഛ​നും മ​ക​നും വെ​ട്ടേ​റ്റു, അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ച്ഛ​നും മ​ക​നും വെ​ട്ടേ​റ്റു. കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി മൈ​ക്കാ​വ് കാ​ഞ്ഞി​രാ​ട് അ​ശോ​ക് കു​മാ​ർ, ശ​ര​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. അ​യ​ൽ​വാ​സി​യാ​യ ബൈ​ജു​വാ​ണ് ഇ​വ​രെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.​ രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം.

ഇ​ന്ന് രാ​വി​ലെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും പ്ര​കോ​പി​ത​നാ​യ ബൈ​ജു​അ​യ​ൽ​വാ​സി​യായ ഇരുവരെയും വെട്ടുകയായിരുന്നു.

ഇ​രു​വ​രേ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​രി​ക്ക് ഗു​ര​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബൈ​ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ര്‍​ഷ​ങ്ങ​ളാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ അ​തി​ര്‍​ത്തി​ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment