ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കും: നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: ഗാ​സ ഉ​ട​ൻ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​തി​വേ​ഗ​മാ​ർ​ഗം ഗാ​സ ന​ഗ​രം പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന​താ​ണ്.

ഹ​മാ​സ് ആ​യു​ധം താ​ഴെ വ​യ്ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ഇ​സ്ര​യേ​ലി​ന് ഹ​മാ​സി​ന്‍റെ പ​രാ​ജ​യം പൂ​ർ​ത്തി​യാ​ക്കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ലെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ ഗാ​സ കൈ​വ​ശ​പ്പെ​ടു​ത്തു​ക​യ​ല്ല. മ​റി​ച്ച് സ്വ​ത​ന്ത്ര​മാ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment