നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കാമുകന്റെ ഫേസ്ബുക്ക് ഐഡി നാമം അനന്ദു ! വ്യാജ ഐഡിയെന്ന സംശയം;സംഭവത്തില്‍ ദുരൂഹത തുടരുന്നു…

കൊല്ലം കല്ലുവാതുക്കല്‍ ഊരാഴിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച രേഷ്മയുടെ കാമുകന്റെ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് കണ്ടെത്തി.

അനന്ദു എന്ന അക്കൗണ്ട് ഉടമയാണ് കാമുകനെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ ഐ.ഡി വ്യാജമാണോയെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

രേഷ്മയുടെ ഭര്‍ത്തൃസഹോദരന്‍ തച്ചക്കോട്ട് വീട്ടില്‍ രഞ്ജിതിന്റെ ഭാര്യ ആര്യയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് അനന്ദുവിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

അനന്ദുവിനെ കാണാന്‍ രേഷ്മ മുന്‍പ് വര്‍ക്കലയില്‍ പോയിട്ടുണ്ടെനന സൂചനയും ലഭിച്ചു. എന്നാല്‍ കാണാന്‍ കഴിഞ്ഞിരുന്നോയെന്ന വ്യക്തമല്ല.

ആര്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനെത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ സ്റ്റേഷനിലേക്ക് പോകുന്നതിന് പകരം ആര്യയും ഭര്‍തൃ സഹോദരി രജിതയുടെ മകള്‍ ശ്രുതിയും ഇത്തിക്കരയാറില്‍ ചാടി മരിക്കുകയായിരുന്നു.

കാമുകനെ വിവാഹം കഴിക്കാന്‍ കുഞ്ഞിനെ ഒഴിവാക്കുന്നതിനാണ് കരിയിലകൂനയില്‍ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ മൊഴി. എന്തായാലും സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.

Related posts

Leave a Comment