ഭക്ഷണം നല്‍കി സെക്‌സ് ! നിപ്പ പടര്‍ത്തുന്ന പഴംതീനി വവ്വാലുകളെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്തതു കൊണ്ടാണ് നിപ്പയുടെ രണ്ടാം വരവില്‍ കേരളത്തില്‍ ജീവാപായമുണ്ടാകാഞ്ഞത്. എന്നാല്‍ നിപ്പ വൈറസുകളുടെ വ്യാപനത്തിന് കാരണമായ പഴംതീനി വവ്വാലുകളെക്കുറിച്ച് ഒരു കൂട്ടം ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെ ഞെട്ടിക്കുകയാണ്.ഇവിടുത്തെ പഴംതീനി വവ്വാലുകള്‍ക്കിടയിലെ വിചിത്ര രീതിയെ കുറിച്ചാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പഴം തീനി വവ്വാലുകള്‍ ഇണചേരാനായി ആഹാരം പങ്കുവെയ്ക്കുന്നുവെന്നാണ് കണ്ടെത്തിയത്.

വവ്വാലുകള്‍ കൂട്ടമായി കഴിയുന്ന മൂന്നിടങ്ങളില്‍ ഒരു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍, ആണ്‍പഴംതീനി വവ്വാലുകള്‍ തങ്ങള്‍ ശേഖരിച്ച ഭക്ഷണം സ്വന്തം വായില്‍ നിന്നും പെണ്‍വവ്വാലുകള്‍ക്ക് എടുക്കാന്‍ അനുവദിക്കുന്നതായാണ് കണ്ടെത്തിയത്. ആണ്‍ വവ്വാലുകളുടെ വായില്‍ നിന്നും ആഹാരം സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍വവ്വാലുകളാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ യോസ്സി യൊവല്‍ പറഞ്ഞു. കറന്റ് ബയോളജിയില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

” വവ്വാലുകള്‍ ഇണചേരുന്ന കാലത്തിന് മൂന്നുമാസം മുന്‍പേ ആണ്‍ -പെണ്‍ വവ്വാലുകളെ നിരീക്ഷണത്തിന് വിധേയമാക്കി. ആണ്‍ വവ്വാലുകള്‍ ഭക്ഷണം ശേഖരിക്കുന്നതു മുതല്‍ നിരീക്ഷിച്ചു. ഏറ്റവും അധികം ബന്ധമുള്ള ആണ്‍ വവ്വാലുകളുമായാണ് പെണ്‍ വവ്വാലുകള്‍ ഇണചേരുന്നതെന്ന് കണ്ടെത്തി. ഫലം വ്യക്തമായിരുന്നു. പെണ്‍ വവ്വാലുകള്‍ ഗര്‍ഭം ധരിക്കുന്നതും ഭക്ഷണം സ്വീകരിച്ച ആണ്‍ വവ്വാലുകളില്‍ നിന്നാണ്. ആഹാരത്തിന് പകരമായി സെക്‌സ് എന്നത് ശരിവെയ്ക്കുന്നതായിരുന്നു ഗവേഷണഫലം”യോവല്‍ പറയുന്നു.

Related posts