ഭക്ഷണം നല്‍കി സെക്‌സ് ! നിപ്പ പടര്‍ത്തുന്ന പഴംതീനി വവ്വാലുകളെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്തതു കൊണ്ടാണ് നിപ്പയുടെ രണ്ടാം വരവില്‍ കേരളത്തില്‍ ജീവാപായമുണ്ടാകാഞ്ഞത്. എന്നാല്‍ നിപ്പ വൈറസുകളുടെ വ്യാപനത്തിന് കാരണമായ പഴംതീനി വവ്വാലുകളെക്കുറിച്ച് ഒരു കൂട്ടം ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെ ഞെട്ടിക്കുകയാണ്.ഇവിടുത്തെ പഴംതീനി വവ്വാലുകള്‍ക്കിടയിലെ വിചിത്ര രീതിയെ കുറിച്ചാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പഴം തീനി വവ്വാലുകള്‍ ഇണചേരാനായി ആഹാരം പങ്കുവെയ്ക്കുന്നുവെന്നാണ് കണ്ടെത്തിയത്. വവ്വാലുകള്‍ കൂട്ടമായി കഴിയുന്ന മൂന്നിടങ്ങളില്‍ ഒരു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍, ആണ്‍പഴംതീനി വവ്വാലുകള്‍ തങ്ങള്‍ ശേഖരിച്ച ഭക്ഷണം സ്വന്തം വായില്‍ നിന്നും പെണ്‍വവ്വാലുകള്‍ക്ക് എടുക്കാന്‍ അനുവദിക്കുന്നതായാണ് കണ്ടെത്തിയത്. ആണ്‍ വവ്വാലുകളുടെ വായില്‍ നിന്നും ആഹാരം സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍വവ്വാലുകളാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ യോസ്സി യൊവല്‍ പറഞ്ഞു. കറന്റ് ബയോളജിയില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ” വവ്വാലുകള്‍ ഇണചേരുന്ന കാലത്തിന്…

Read More

നി​പ്പ​യി​ൽ ഭീ​തി ഒ​ഴി​യു​ന്നു; നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സാ​മ്പി​ൾ ഫ​ലം ഇ​ന്ന്  അറിയാം; നി​പ്പ​യ​ല്ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

കൊ​ച്ചി: നി​പ്പ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭീ​തി ഒ​ഴി​യു​ന്നു. നി​പ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ഭീ​തി​വേ​ണ്ടെ​ന്നും ഉ​ന്ന​ത​ത​ല യോ​ഗം വി​ല​യി​രു​ത്തി. സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് കൊ​ച്ചി​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണു യോ​ഗം. ഇ​തി​നി​ടെ, ഒ​രാ​ളെ​ക്കൂടി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​റെ വൈ​കി​യാ​ണ് രോ​ഗി​യെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ഇ​തി​ൽ ആ​റു​പേ​രു​ടെ​യും സ്ര​വ സാ​ന്പി​ൾ ഫ​ലം ഇ​ന്ന് ല​ഭി​ച്ചേ​ക്കും. പൂ​നൈ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു​ള്ള ഫ​ല​മാ​ണു ല​ഭി​ക്കു​ക. ഇ​തി​ൽ നാ​ലു​പേ​രു​ടെ സാ​ന്പി​ൾ നേ​ര​ത്തേ അ​യ​ച്ചി​രു​ന്നു. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്ക് നി​പ്പ​യ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ന്ന​ലെ രാ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​യു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഇ​ന്ന് അ​യ​ക്കും. അ​തേ​സ​മ​യം, രോ​ഗം സ്ഥി​രീ​ക​രി​ച്ച ്കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ…

Read More

നിപ സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് നിര്‍ദേശം!

എറണാകുളത്തു പനി ബാധിച്ച യുവാവിന് നിപയെന്നു സ്ഥിരീകരണം വന്നതിനു പിന്നാലെ നിപയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

Read More

വൈറസിനേക്കാള്‍ ദ്രോഹം! നിപ്പ പ്രതിരോധിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും കഠിനപ്രയത്നത്തില്‍; വിവാദ വീഡിയോയുമായി വീണ്ടും ‘ഡോക്ടര്‍’ വടക്കുംചേരി

കൊ​ച്ചി: നി​പ്പ എ​ന്ന ഒ​രു രോ​ഗ​മി​ല്ലെ​ന്നും കൊ​ച്ചി​യി​ൽ വ​ന്ന​ത് നി​പ്പ​യ​ല്ലെ​ന്നു​മു​ള്ള വി​വാ​ദ വീ​ഡി​യോ​യു​മാ​യി ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി പ​റ​ഞ്ഞു. നി​പ്പ മ​രു​ന്ന് ലോ​ബി​യു​ടെ ത​ട്ടി​പ്പാ​ണ്. പ​നി വ​ന്നാ​ൽ അ​ലോ​പ​തി മ​രു​ന്ന് ക​ഴി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ പോ​വ​രു​ത്. പ​നി​യ്ക്ക് മ​രു​ന്ന് ക​ഴി​ക്ക​രു​ത്. പ​നി​യ്ക്ക് മ​രു​ന്ന് ക​ഴി​ക്കാ​ത്ത​വ​ർ ആ​രും മ​രി​ച്ചി​ട്ടി​ല്ല. പ​നി​യ്ക്ക് മ​രു​ന്ന് ക​ഴി​ച്ച​വ​രെ മ​രി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും വീ​ഡി​യോ​യി​ൽ വ​ട​ക്ക​ഞ്ചേ​രി പ​റ​യു​ന്നു. കൊ​ച്ചി​യി​ലു​ള​ള​ത് നി​പ്പ​യ​ല്ലെ​ന്നും ആ​രും പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​നി​വ​ന്നാ​ൽ അ​ലോ​പ്പ​തി ആ​ശു​പ​ത്രി​യി​ൽ പോ​ക​രു​ത്. പ​നി​ക്ക് ഇം​ഗ്ലീ​ഷ് മ​രു​ന്ന് ക​ഴി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണ്. പാ​ര​സെ​റ്റ​മോ​ൾ ക​ഴി​ച്ചാ​ൽ അ​ത് ക​ര​ളി​നെ ന​ശി​പ്പി​ക്കും. നി​ല​വി​ലെ രോ​ഗ​ത്തി​നെ​ക്കാ​ൾ വ​ലി​യ കു​ഴ​പ്പ​ത്തി​ൽ വീ​ഴും. ധാ​രാ​ളം പ​ച്ച​വെ​ള്ളം കു​ടി​ച്ച് വി​ശ്ര​മി​ച്ചാ​ൽ മാ​ത്രം മ​തി പ​നി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.​നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് തൊ​ട്ട​ടു​ത്ത പ്ര​കൃ​തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ പോ​യി എ​നി​മ എ​ടു​ത്താ​ൽ മാ​ത്രം മ​തി​യെ​ന്നും വ​ട​ക്ക​ഞ്ചേ​രി പ​റ​യു​ന്നു. ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധം കൂ​ട്ടു​ന്ന​താ​ണ് പ​നി.…

Read More

നിപയുടെ ഉറവിടം കോഴിയോ ? ചിക്കന്‍ കഴിക്കരുതെന്ന്‌ പ്രചരണം; പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഇങ്ങനെ…

കേരളത്തില്‍ നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയാണ് സംസ്ഥാനം പുലര്‍ത്തുന്നത്. എന്നാല്‍ ഇതിനിടയില്‍ ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനെന്ന വണ്ണം വ്യാജ പ്രചരണങ്ങളും അഴിച്ചു വിടുകയാണ്. ഇതിനിടയിലാണ് കോഴികളില്‍ക്കൂടി നിപ്പ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടേതെന്ന വ്യാജേന ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ വ്യാജസന്ദേശത്തിനെതിരെ കര്‍ശനമുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നു അധികൃതര്‍ പറഞ്ഞു. ‘നിപ്പ വൈറസ് ബാധ കോഴികളിലൂടെ പകരുന്നു എന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു’ ഇതായിരുന്നു ലെറ്റര്‍ഹെഡിലെ വാചകങ്ങള്‍. എന്നാല്‍ കോഴിയും നിപ്പയുമായി…

Read More

നിപ സ്ഥിരീകരിക്കണമെങ്കില്‍ ഇപ്പോഴും രക്ത സാമ്പിളുകള്‍ പൂനയ്ക്ക് അയയ്ക്കണം ! കോഴിക്കോട്ട് വൈറോളജി ലാബ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 3.8 കോടി രൂപ വിനിയോഗിച്ചില്ല;എന്താണ് തടസ്സമെന്ന് ആര്‍ക്കും അറിയില്ല…

കേരളത്തില്‍ വീണ്ടും നിപയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനു പിന്നാലെ ചര്‍ച്ചയാകുന്നത് രക്തസാമ്പിളുകള്‍ പൂനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കുന്നതില്‍ വരുന്ന കാലതാമസമാണ്. നിപ കണ്ടെത്തിയതിനു മൂന്നുവര്‍ഷം മുമ്പേ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. 2015-ല്‍ പദ്ധതിക്ക് അനുമതിയും ഫണ്ടും ലഭ്യമായെങ്കിലും ലാബ് സ്ഥാപിക്കാനായില്ല. കഴിഞ്ഞ മേയ്-ജൂണില്‍ നിപ മരണം വിതച്ചപ്പോഴാണു കോഴിക്കോട്ട് ഒരുവര്‍ഷത്തിനകം അത്യാധുനിക വൈറോളജി ലാബ് സുസജ്ജമാകുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒരുവര്‍ഷത്തിനിപ്പുറം നിപ ലക്ഷണങ്ങള്‍ വീണ്ടും കൊച്ചിയില്‍ കണ്ടെത്തി. ഇവിടെനിന്നു രക്ത സാമ്പിളുകള്‍ അയച്ചിരിക്കുന്നതും പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈറോളജി ലാബ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച 3.8 കോടി രൂപ വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്താണു തടസമെന്നോ ആരാണ് ഉത്തരവാദിയെന്നോ വ്യക്തമല്ല. നിപ പരിശോധന അധികം വൈകാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സാധ്യമാകുമെന്നാണ്…

Read More

കൊ​ച്ചി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് നി​പ്പ സ്ഥി​രീ​ക​രി​ച്ചു; ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാഹചര്യമില്ല; വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി മ​ന്ത്രി

കൊ​ച്ചി: കൊ​ച്ചി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് നി​പ്പ വൈ​റ​സ് ബാ​ധ​യാ​ണെ​ന്ന് പൂ​നെ വൈ​റോ​ള​ജി ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​ട​ക്ക​ൻ​പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന മ​രു​ന്നു​ക​ൾ സ്റ്റോ​ക്കു​ണ്ട്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും ത​ന്നെ വി​ളി​ച്ചി​രു​ന്ന​താ​യും കൂ​ടു​ത​ൽ മ​രു​ന്നു​ക​ൾ ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​യിം​സി​ൽ​നി​ന്നു​ള്ള ആ​റം​ഗ​സം​ഘം കൊ​ച്ചി​യി​ൽ എ​ത്തി​യ​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ നി​പ്പ കേ​സി​ന്‍റെ ഉ​റ​വി​ടം ഇ​ടു​ക്കി​യാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ഉ​ന്ന​ത…

Read More

പരിഭ്രാന്തരാകേണ്ട, ജാഗ്രത മതി; നി​പ്പ ബാധിച്ചെന്ന സംശയം; മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ള​ത്ത് പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക്ക് നി​പ ബാ​ധി​ച്ചു​വെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ സ​ർ​ക്കാ​ർ സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ണ്. ആ​രും ഭ​യ​പ്പെ​ടേ​ണ്ടെ​ന്നും ജാ​ഗ്ര​ത​വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വൈ​റ​സി​നെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്കു തുമ്മലും ചുമയും കടുക്കും ! രക്തത്തിലേക്കു പുതിയ നിപകള്‍ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും;നിപ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്ന വഴികള്‍ ഇങ്ങനെ…

കേരളം വീണ്ടും നിപാ ഭീതിയിലാഴ്ന്നിരിക്കുകയാണ്. കടുത്ത പനിയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയ്ക്കാണ് നിപ ബാധ ഉണ്ടെന്നു സംശയിക്കപ്പെടുന്നത്. ഇന്ന് ഉച്ചയോടെ പരിശോധനാ ഫലം പുറത്തു വരും ഇതിനു ശേഷം മാത്രമേ ഇയാള്‍ക്ക് നിപ ആണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും നിപ സ്ഥിരീകരിച്ചാല്‍ പ്രതിരോധത്തിനു സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. വവ്വാലിന്റെ ഉമിനീരിലും വിസര്‍ജ്യവസ്തുക്കളിലും നിപ വൈറസ് സാന്നിധ്യമുണ്ട്. വവ്വാല്‍ കടിച്ച പഴത്തില്‍ നിപ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നല്‍കുന്ന കുറഞ്ഞ പിഎച്ച് കാരണം മൂന്നു ദിവസംവരെ ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും. ഈ പഴം ഒരാള്‍ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണ് നിപയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലില്‍ കാണുന്ന എഫ്രിന്‍ ബി-ടുവില്‍ പറ്റിപ്പിടിച്ച് ഉള്ളില്‍ കടക്കുകയും പെരുകുകയും ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ…

Read More

ഒഴിഞ്ഞു പോയ മാരണം വീണ്ടും വരുന്നു ! രാജ്യം വീണ്ടും നിപ്പ ഭീതിയില്‍; ഇതിനോടകം 19 ശതമാനം വവ്വാലുകളില്‍ നിപ്പ ബാധിച്ചുവെന്ന് കണ്ടെത്തല്‍; മുന്നറിയിപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ…

രാജ്യത്തെ ഭീതിയിലാഴ്ത്താന്‍ വീണ്ടും നിപ്പ എത്തുന്നു. ഇതിനോടനുബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു കഴിഞ്ഞു. 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കാന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പക്ഷികള്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഖര-ദ്രാവക രൂപത്തിലുള്ള പ്രസരണവും മനുഷ്യരില്‍ നിന്നും മസുഷ്യരിലേക്ക് പടരുന്നതും ഉയര്‍ന്ന മരണനിരക്കും ഫലപ്രദമായ പ്രതിരോധ മരുന്നുകളുടെ അപര്യാപ്തതയും വൈറസ് വേഗത്തില്‍ പരക്കാന്‍ സാഹചര്യമൊരുക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 250 ദശലക്ഷം ആളുകളാണ് വൈറസ് ബാധ പ്രദേശങ്ങളില്‍ ഉള്ളത്. ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്ന് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ കുറിച്ച് അറിയിച്ചിട്ടുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും വവ്വാലുകളില്‍ നിപ്പ വൈറസ് സാധ്യത കണ്ടെത്തിയതിനാല്‍ രാജ്യത്തെ മറ്റിടങ്ങളിലേയ്ക്കും ഇത് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.…

Read More