എന്റെ സിവനേ…! കൊറോണ വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍; പുതിയ വവ്വാല്‍ സിദ്ധാന്തം ഇങ്ങനെ…

കോവിഡ് വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് ലോകവ്യാപകമായി ആരോപണമുയരുമ്പോഴും ‘വവ്വാല്‍ സിദ്ധാന്ത’ത്തില്‍ മുറുകെപ്പിടിച്ച് ചൈന. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വവ്വാലുകളില്‍ കണ്ടെത്തിയെന്നാണ് ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നത്. വുഹാനിലുള്ള വൈറോളജി ലാബില്‍നിന്നാണു കൊറോണ വൈറസ് ചോര്‍ന്നതെന്ന ആരോപണത്തില്‍ അന്വേഷണവുമായി അമേരിക്ക മുന്നോട്ടുേപാകുന്നതിനിടെയാണു ചൈനീസ് ശാസ്ത്രജ്ഞര്‍ വീണ്ടും ‘വവ്വാല്‍ സിദ്ധാന്ത’വുമായി രംഗത്തെത്തിയത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ വവ്വാലുകളില്‍ കൊറോണ വൈറസിന്റെ എത്ര വകഭേദങ്ങളുണ്ടെന്നും അവയില്‍ എത്രയെണ്ണം മനുഷ്യരിലേക്കു പടരാന്‍ ശേഷിയുള്ളതാണെന്നും ഗവേഷണത്തില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. 24 വൈറസ് വകഭേദങ്ങള്‍ വവ്വാലുകളില്‍ കണ്ടെത്തിയതില്‍ നാലെണ്ണം സാര്‍സ് കോവ്-2 കൊറോണ വൈറസിനോടു സാമ്യമുള്ളതാണ്. ഷാന്‍ഡോങ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് സെല്‍ ജേണലിലാണു പ്രസിദ്ധീകരിച്ചത്. കാട്ടുവവ്വാലുകളുടെ മൂത്രം, കാഷ്ഠം വായില്‍നിന്ന് എടുത്ത സ്രവം എന്നിവയാണു പരിശോധനാവിധേയമാക്കിയത്. വവ്വാലില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിലൊന്ന് ഇപ്പോള്‍ മനുഷ്യരിലേക്ക് പടരുന്നതുമായി അതീവ സാമ്യമുള്ളതാണ്. സമാനമായ വൈറസ് വകഭേദം…

Read More

തള്ളേ വീണ്ടും പെട്ടു ! കോവിഡ് വൈറസിന്റെ പൂര്‍വികര്‍ എത്തിയത് വവ്വാലുകളില്‍ നിന്നെന്ന് കണ്ടെത്തല്‍…

കോവിഡ് വൈറസിന്റെ പൂര്‍വികര്‍ വവ്വാലുകളില്‍ നിന്നാണെന്ന് പുതിയ കണ്ടെത്തല്‍. ചെറിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച ശേഷമാണ് ഇവ മനുഷ്യനിലെത്തിയതെന്നുമാണ് പുതിയ നിരീക്ഷണം. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സര്‍വകലാശാലയിലെ വൈറസ് പഠനകേന്ദ്രം ഗവേഷകനായ ഓസ്‌കാര്‍ മക്ലീന്‍, യു.എസിലെ ടെമ്പിള്‍ സര്‍വകലാശാലയിലെ സെര്‍ജി പോണ്ട് എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പ്ലോസ് ബയോളജി ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യനിലെത്തുന്നതിനും മുമ്പേ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള ശേഷി വൈറസ് കൈവരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാര്‍സ് കോവ്-2 വൈറസിന്റെ ആയിരക്കണക്കിന് ജനിതകഘടനകള്‍ തുടര്‍ച്ചയായി പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. രോഗവ്യാപനത്തിന്റെ ആദ്യ 11 മാസങ്ങളില്‍ പരിണാമപരമായി പ്രാധാന്യമുള്ള ചെറിയ ജനിതകമാറ്റങ്ങളേ വൈറസിനുണ്ടായിട്ടുള്ളൂവെന്നും പഠനത്തില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, എല്ലാ വൈറസുകളിലെയും പോലെ പ്രോട്ടീനിലെ മാറ്റങ്ങളടക്കം ലക്ഷക്കണക്കിന് മാറ്റങ്ങള്‍ വൈറസിന്റെ ജീവശാസ്ത്രത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം, മനുഷ്യന്‍ ആര്‍ജിക്കുന്ന രോഗപ്രതിരോധശേഷിയിലൂടെയും വാക്‌സിന്‍ വിതരണത്തിലൂടെയും വൈറസിനെ തുരത്താനാവുമെന്നും…

Read More

വവ്വാലുകളില്‍ പുതിയ ആറു തരം കൊറോണ വൈറസുകളെ കണ്ടെത്തി ! അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍; ഗവേഷകര്‍ പറയുന്നതിങ്ങനെ…

വവ്വാലുകളില്‍ പുതിയ ആറു തരം കൊറോണ വൈറസുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്ലൊസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മ്യാന്‍മാറില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ അറിയിക്കാനും ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് പറയുന്നു. ഇന്ത്യയില്‍ കേരളമുള്‍പ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. വവ്വാലുകളുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമാണ് സ്രവ സാംപിളുകള്‍ സ്വീകരിച്ചത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വവ്വാലുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അമേരിക്കയിലെ സ്മിത്സോണിയന്റെ നാഷണല്‍ സൂ ആന്‍ഡ് കണ്‍സര്‍വേഷന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച്…

Read More

ഭക്ഷണം നല്‍കി സെക്‌സ് ! നിപ്പ പടര്‍ത്തുന്ന പഴംതീനി വവ്വാലുകളെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്തതു കൊണ്ടാണ് നിപ്പയുടെ രണ്ടാം വരവില്‍ കേരളത്തില്‍ ജീവാപായമുണ്ടാകാഞ്ഞത്. എന്നാല്‍ നിപ്പ വൈറസുകളുടെ വ്യാപനത്തിന് കാരണമായ പഴംതീനി വവ്വാലുകളെക്കുറിച്ച് ഒരു കൂട്ടം ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെ ഞെട്ടിക്കുകയാണ്.ഇവിടുത്തെ പഴംതീനി വവ്വാലുകള്‍ക്കിടയിലെ വിചിത്ര രീതിയെ കുറിച്ചാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പഴം തീനി വവ്വാലുകള്‍ ഇണചേരാനായി ആഹാരം പങ്കുവെയ്ക്കുന്നുവെന്നാണ് കണ്ടെത്തിയത്. വവ്വാലുകള്‍ കൂട്ടമായി കഴിയുന്ന മൂന്നിടങ്ങളില്‍ ഒരു വര്‍ഷത്തോളം നടത്തിയ പഠനത്തില്‍, ആണ്‍പഴംതീനി വവ്വാലുകള്‍ തങ്ങള്‍ ശേഖരിച്ച ഭക്ഷണം സ്വന്തം വായില്‍ നിന്നും പെണ്‍വവ്വാലുകള്‍ക്ക് എടുക്കാന്‍ അനുവദിക്കുന്നതായാണ് കണ്ടെത്തിയത്. ആണ്‍ വവ്വാലുകളുടെ വായില്‍ നിന്നും ആഹാരം സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍വവ്വാലുകളാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ യോസ്സി യൊവല്‍ പറഞ്ഞു. കറന്റ് ബയോളജിയില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ” വവ്വാലുകള്‍ ഇണചേരുന്ന കാലത്തിന്…

Read More