ഹരിപ്പാട്: യുവാവിനെ സൗഹൃദം നടിച്ച് വീട്ടിലേക്ക് ക്ഷണിച്ച് മുറിയില്‍ മണിക്കൂറുകളോളം പൂട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടി. വിഷ്ണു എന്ന യുവാവാണ് മര്‍ദനത്തിനിരയായത്.
കൊലക്കേസ് പ്രതിയായ യദുകൃഷ്ണന്, നിരവധി കൊലപാതക ശ്രമക്കേസിലെ പ്രതിയായ ഫാറൂഖ്, ഇവരോടൊപ്പം ഉണ്ടായിരുന്ന അശ്വിന് എന്നിവരെയാണ് ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ബൈക്കില്‍ വന്ന വിഷ്ണുവിനെ ഡാണാപ്പടിയില്‍ യദുകൃഷ്ണന് കൈകാണിക്കുകയും ലിഫ്റ്റ് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയപ്പോള്‍ വിഷ്ണുവിനെ മറ്റ് രണ്ടുപേര്‍ എത്തി മുറിയില്‍ പൂട്ടിയിടുകയും ഇവര്‍ എല്ലാവരും കൂടിച്ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആ സമയം റൂമില്‍ 15 വയസ് പ്രായമുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും പ്രതികള്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ ഫോണും ബൈക്കിന്റെ താക്കോലും വാങ്ങി വസ്ത്രമെല്ലാം ഊരിപ്പിക്കുകയും ചെയ്തു.
വിഷ്ണുവിന്റെ കഴുത്തില്‍ കിടന്ന രണ്ടു പവന്റെ സ്വര്‍ണമാലയും കൈയില്‍ കിടന്ന അരപ്പവന്റെ മോതിരവും കാതില്‍ കിടന്ന റിംഗും ഒരു സ്മാര്‍ട്ട് വാച്ചും പ്രതികള്‍ ഊരിയെടുത്തു.
15,000 രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്ന് പറഞ്ഞപ്പോള്‍, പണം കൈയിലില്ലെന്ന് പറഞ്ഞ വിഷ്ണുവിനോട് ആരോടെങ്കിലും പറഞ്ഞ് ഗൂഗിള്‍ പേയില്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. വേറെ എന്തെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. അങ്ങനെ നാലു പേരുടെ കയ്യില്‍നിന്നും പണം അവര്‍ നല്കിയ നമ്പരിലേക്ക് അയപ്പിച്ചു.
എന്നിട്ടും വിഷ്ണുവിനെയും അവിടെ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെയും ഉപദ്രവിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടെ യദുകൃഷ്ണനും അശ്വിനുമായി വാക്കുതര്‍ക്കമായി. യദുകൃഷ്ണന് കമ്പിവടികൊണ്ട് അയാളെ അടിച്ചു.
മര്‍ദനത്തെ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങി ഓടിയ അശ്വിനെ പിടിക്കാന്‍ വേണ്ടി ഫാറൂഖും യദുകൃഷ്ണനും കൂടി പിറകെ ഓടി. ഈ അവസരം മുതലെടുത്ത് മുറിയില്‍ ഉണ്ടായിരുന്ന പിള്ളേരും വിഷ്ണുവും ഓടി രക്ഷപ്പെടുകയായിരുന്നു.