ഹെ​ല​ൻ കീ​ലി​യ വ​യ​നാ​ട​ൻ​സി​സ്! വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളി​ൽനി​ന്ന് പു​തി​യൊ​രു പൂ​ച്ചെ​ടി കൂ​ടി; തി​രി​ച്ച​റി​ഞ്ഞ​ത് കാ​ലി​ക്ക​ട്ടി​ലെ ഗ​വേ​ഷ​ക സം​ഘം

മ​ല​പ്പു​റം: സ​സ്യ​ശാ​സ്ത്ര മേ​ഖ​ല​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളി​ൽ നി​ന്നു പു​തി​യൊ​രു പൂ​ച്ചെ​ടി കൂ​ടി. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക​രു​ടെ സം​ഭാ​വ​ന​യാ​യി ജ​സ്നേ​റി​യ​സി സ​സ്യ​കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ചെ​ടി​യെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​തി​നാ​ൽ ഹെ​ല​ൻ കീ​ലി​യ വ​യ​നാ​ട​ൻ​സി​സ് എ​ന്നാ​ണ് പു​തി​യ ചെ​ടി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല സ​സ്യ​ശാ​സ്ത്ര പ​ഠ​ന വ​കു​പ്പി​ലെ പ്ര​ഫ. ഡോ. ​സ​ന്തോ​ഷ് ന​ന്പി​യും കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് കോ​ള​ജി​ലെ ഗ​സ്റ്റ് അ​ധ്യാ​പി​ക ഡോ.​ജ​നീ​ഷ ഹ​സീ​മും ചേ​ർ​ന്നാ​ണ് പു​തി​യ പൂ​ച്ചെ​ടി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ണ്ടെ​ത്ത​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ആ​ൻ​ജി​യോ സ്പേം ​ടാ​ക്സോ​ണ​മി (ഐ​എ​എ​ടി) യു​ടെ അ​ന്താ​രാ​ഷ്ട്ര സ​സ്യ​വ​ർ​ഗീ​ക​ര​ണ ജേ​ണ​ലാ​യ റീ​ഡി​യ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

വ​യ​നാ​ട് മീ​ന​ങ്ങാ​ടി​യി​ലെ ക​ടു​വാ​ക്കു​ഴി മ​ല​നി​ര​ക​ളി​ൽ നി​ന്നു 1200 കി​ലോ​മീ​റ്റ​ർ മു​ക​ളി​ലാ​യി പാ​റ​യി​ടു​ക്കു​ക​ളി​ലാ​ണ് ഇ​വ കാ​ണ​പ്പെ​ടു​ന്ന​ത്. നി​ലം പ​റ്റി വ​ള​രു​ന്ന വ​ലി​യ ഇ​ല​ക​ളോ​ടു കൂ​ടി ചെ​ടി​യി​ൽ ഭം​ഗി​യു​ള്ള പു​ഷ്പ​ങ്ങ​ളു​ണ്ടാ​കും. ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന പൂ​ങ്കു​ല​ക​ളി​ൽ ഇ​ളം വ​യ​ല​റ്റ് നി​റ​ത്തി​ലു​ള്ള ചെ​റി​യ പൂ​ക്ക​ളാ​ണു​ണ്ടാ​കു​ക.

ലോ​ക​ത്ത് ആ​കെ എ​ഴു​പ​ത് സ്പീ​ഷി​സു​ക​ളു​ള്ള ഈ ​ജ​നു​സി​ൽ 15 എ​ണ്ണ​വും ദ​ക്ഷി​ണേ​ന്ത്യ​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണ​ത്തെ തി​രി​ച്ച​റി​ഞ്ഞ​ത് ഡോ. ​സ​ന്തോ​ഷ് ന​ന്പി​യും സം​ഘ​വു​മാ​ണ്.

Related posts

Leave a Comment