ന​ര​ക​തു​ല്യ​മാ​യി​രു​ന്നു പി​എ​സ്ജി: നെ​യ്മ​ർ


റി​യാ​ദ്: ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ‌​യി ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​ർ. ന​ര​ക​തു​ല്യ‌​മാ​യി​രു​ന്നു പി​എ​സ്ജി​യി​ലെ ജീ​വി​ത​മെ​ന്ന് നെ​യ്മ​ർ പ​റ​ഞ്ഞു.

ല​യ​ണ​ൽ മെ​സി​ക്കൊ​പ്പം പി​എ​സ്ജി​യി​ൽ ചെ​ല​വ​ഴി​ച്ച സ​മ​യ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു നെ​യ്മ​ർ.”ഞ​ങ്ങ​ൾ (ഞാ​നും മെ​സി​യും) പാ​രീ​സി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നും ചാ​മ്പ്യ​ന്മാ​രാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​നു​മാ​ണു ശ്ര​മി​ച്ച​ത്.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഞ​ങ്ങ​ൾ അ​തു നേ​ടി​യി​ല്ല. മെ​സി അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​നൊ​പ്പം സ്വ​ർ​ഗ​തു​ല്യ​മാ​യ ദി​വ​സ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു. അ​വ​ർ​ക്കൊ​പ്പം അ​വ​സാ​ന വ​ർ​ഷ​ങ്ങ​ളി​ലും മെ​സി നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

ഞാ​ൻ അ​വ​നെ ഓ​ർ​ത്ത് വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണ്, പ​ക്ഷേ, പാ​രീ​സി​ൽ അ​വ​ൻ ന​ര​ക​ത്തി​ലൂ​ടെ​യാ​ണ് ജീ​വി​ച്ച​ത്’- നെ​യ്മ​ർ പ​റ​ഞ്ഞു.

ബ്ര​സീ​ലി​യ​ൻ ക്ല​ബാ‍​യ സാ​ന്‍റോ​സി​ലേ​ക്കു മ​ട​ങ്ങു​ക എ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും നെ​യ്മ​ർ വെ​ളി​പ്പെ​ടു​ത്തി. നി​ല​വി​ൽ സൗ​ദി ക്ല​ബ് അ​ൽ ഹി​ലാ​ലി​ന്‍റെ താ​ര​മാ​ണ് നെ​യ്മ​ർ. പ​രി​ക്കു കാ​ര​ണം സൗ​ദി പ്രോ ​ലീ​ഗി​ൽ അ​ൽ ഹി​ലാ​ലി​നു​വേ​ണ്ടി ഇ​തു​വ​രെ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ നെ​യ്മ​റി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

 

Related posts

Leave a Comment