സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ന​ഴ്സു​മാ​രു​ടെ ശമ്പ​ളം ഉ​യ​ർ​ത്തി​ ;  സർക്കാർ ജീവനക്കാരായ  എ​ൻ​എ​ച്ച്എം ന​ഴ്സു​മാ​ർക്ക് തുച്ഛമായ ശമ്പളവും

ക​ണ്ണൂ​ർ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ന​ഴ്സു​മാ​രു​ടെ​യും മ​റ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും അ​ടി​സ്ഥാ​ന ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​പ്പോ​ഴും അ​ടി​സ്ഥാ​ന വേ​ത​ന​ത്തി​ൽ​നി​ന്നും വ​ള​രെ​ക്കു​റ​വു​മാ​ത്രം ശ​ന്പ​ളം ല​ഭി​ക്കു​ന്ന​വ​ർ ഇ​പ്പോ​ഴും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ അ​വ​ശേ​ഷി​ക്കു​ന്നു.

ആ​രോ​ഗ്യ കേ​ര​ള​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ലെ (എ​ൻ​എ​ച്ച്എം) 7,000-ത്തോ​ളം ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് മി​നി​മം വേ​ത​ന​വും അ​ർ​ഹ​മാ​യ അ​വ​ധി​ക​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 20,000 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​പ്പോ​ൾ എ​ൻ​എ​ച്ച്എ​മ്മി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന സ്റ്റാ​ഫ് ന​ഴ്സി​ന്‍റെ ശ​ന്പ​ളം 13,900 മാ​ത്ര​മാ​ണ്.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ന​ഴ്സു​മാ​ർ​ക്ക് സ​ർ​വീ​സ് വെ​യി​റ്റേ​ജ്, ക്ഷാ​മ​ബ​ത്ത, വാ​ർ​ഷി​ക ഇ​ൻ​ക്രി​മെ​ന്‍റ് എ​ന്നി​വ ല​ഭി​ക്കു​മെ​ന്ന് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്പോ​ഴും എ​ൻ​എ​ച്ച്എ​മ്മി​ലെ സ്റ്റാ​ഫ് നേ​ഴ്സു​മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് പ​ര​മാ​വ​ധി 15,102 ആ​ണ്. അ​തും എ​ട്ടും 10 വ​ർ​ഷം സ​ർ​വീ​സ് ഉ​ള്ള​വ​ർ​ക്ക്.

അ​തു​പോ​ലെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ എ​എ​ൻ​എം (ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്) ന​ഴ്സു​മാ​രി​ലെ തു​ട​ക്ക​ക്കാ​ർ​ക്ക് (ഗ്രേ​ഡ്-1) 17,680 രൂ​പ​യും സീ​നി​യോ​റി​റ്റി ഉ​ള്ള​വ​ർ​ക്ക് (ഗ്രേ​ഡ്-2) 18,570 രൂ​പ​യും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​പ്പോ​ൾ എ​ൻ​എ​ച്ച്എ​മ്മി​ലെ ഗ്രേ​ഡ്-1 വി​ഭാ​ഗ​ത്തി​ന് 11,620 രൂ​പ​യും 10 വ​ർ​ഷ​ത്തി​നു​വ​രെ മു​ക​ളി​ൽ സ​ർ​വീ​സ് ഉ​ള്ള​വ​ർ​ക്കു​പോ​ലും പ​ര​മാ​വ​ധി 14,504 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഫാ​ർ​മ​സി​സ്റ്റി​നും എ​എ​ൻ​എം ജീ​വ​ന​ക്കാ​രു​ടെ അ​തേ സ്കെ​യി​ലാ​ണ് ല​ഭി​ക്കു​ന്ന​ത്. ലാ​ബ്ടെ​ക്നീ​ഷ്യ​ന് 12,550, ഡേ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ​ക്ക് 12,973, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​ക്ക് 10,606 രൂ​പ എ​ന്നീ ക്ര​മ​ത്തി​ൽ തു​ച്ഛ​മാ​യ ശ​ന്പ​ള​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

എ​ൻ​എ​ച്ച്എ​മ്മി​ൽ 10 വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ​പ്പോ​ലും സ​ർ​വീ​സ് ഉ​ള്ള​വ​ർ​വ​രെ ക​രാ​ർ ജീ​വ​ന​ക്കാ​രാ​യി തു​ട​രു​ന്ന​തു​കൊ​ണ്ട് വേ​ത​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ​പോ​ലും അ​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. അ​ങ്ങ​നെ ഉ​ണ്ടാ​യാ​ൽ പി​റ്റേ​വ​ർ​ഷം ക​രാ​ർ പു​തു​ക്കു​ന്പോ​ൾ അ​വ​രെ ഒ​ഴി​വാ​ക്കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

എ​ൻ​എ​ച്ച്എം ജീ​വ​ന​ക്കാ​ർ​ക്ക് സം​സ്ഥാ​ന​ത്ത് ഒ​രു വ​ർ​ഷം ല​ഭി​ക്കു​ന്ന​ത് ആ​റ് പൊ​തു അ​വ​ധി​ക​ൾ​മാ​ത്ര​മാ​ണ്. പു​തി​യ ശ​ന്പ​ള പ​രി​ഷ്ക​ര​ണം കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യാ​ൻ സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റു​ക​ൾ ഒ​രു​ങ്ങു​ന്പോ​ൾ അ​വ​ർ എ​ൻ​എ​ച്ച്എം ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വി​വ​രം കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ അ​തു തി​രി​ച്ച​ടി​യാ​കു​മെ​ന്ന് നി​യ​മ​വി​ദ്ഗ​ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Related posts