മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന ശീ​ലം ന​മ്മെ  രോ​ഗി​ക​ളാ​ക്കു​ന്നു; വ്യക്തി ശുചിത്വം പോലെ  പരിസര ശുചിത്വത്തിലും ശ്രദ്ധചെലുത്തണമെന്ന്  അ​നൂ​പ് ജേ​ക്ക​ബ്

കൊ​ച്ചി: മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന ശീ​ലം ന​മ്മ​ളെ രോ​ഗി​ക​ളാ​ക്കു​ന്നു​വെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ. അ​ര​യ​ങ്കാ​വ് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ന്ന ലോ​ക മ​ല​ന്പ​നി ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​ശു​ചി​ത്വ​ത്തി​ൽ എ​ന്ന പോ​ലെ പ​രി​സ​ര ശു​ചി​ത്വ​ത്തി​ലും ശ്ര​ദ്ധ ചെ​ലു​ത്തി​യാ​ൽ മാ​ത്ര​മേ മ​ല​ന്പ​നി പോ​ലു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​കെ. കു​ട്ട​പ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​പി. സു​ഭാ​ഷ്, ആ​ന്പ​ല്ലൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ മോ​ഹ​ന​ൻ, മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ദി​രാ ധ​ർ​മ​രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു തോ​മ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ഗം ബി​ജോ​യ് കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​എ​സ്. സീ​ന, ഡോ. ​വി​പി​ൻ മോ​ഹ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​എ​സ്. ഗി​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും ദേ​ശീ​യ ആ​രോ​ഗ്യദൗ​ത്യ​വും കീ​ച്ചേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യാ​ണു ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നുകൾ, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ, ചു​മ​ട്ടുതൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

മ​ല​ന്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കീ​ച്ചേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ ആ​രോ​ഗ്യ സ​ന്ദേ​ശ റാ​ലി, മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ളാ​ഷ് മോ​ബ്, സ്കി​റ്റ്, പ്ര​ദീ​പ് കു​ലാ​നി അ​വ​ത​രി​പ്പി​ച്ച ചാ​ക്യാ​ർ ഷോ ​എ​ന്നി​വ ന​ട​ന്നു.

Related posts