ഇത് കേരളത്തിന് അപമാനം; നൈ​റ്റ് ലൈ​ഫ് കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള നീക്കം അ​പ​മാ​ന​ക​രമെന്ന് വി.​എം. സു​ധീ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ബ്ബു​​​ക​​​ളും നൈ​​​റ്റ് ലൈ​​​ഫ് കേ​​​ന്ദ്ര​​​ങ്ങ​​​ളും തു​​​ട​​​ങ്ങാ​​​നു​​​ള്ള നീ​​​ക്കം കേ​​​ര​​​ള​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മാ​​​ണെ​​​ന്ന് വി.​​​എം. സു​​​ധീ​​​ര​​​ൻ. നാ​​​ടി​​​നെ ന​​​ശി​​​പ്പി​​​ച്ചേ അ​​​ട​​​ങ്ങൂ എ​​​ന്ന പി​​​ടി​​​വാ​​​ശി ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്ക് തെ​​​ല്ലും ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ൽ സു​​​ധീ​​​ര​​​ൻ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് പ​​​ബ്ബു​​​ക​​​ൾ​​​ക്ക് പി​​​ന്നാ​​​ലെ നൈ​​​റ്റ് ലൈ​​​ഫ് കേ​​​ന്ദ്ര​​​ങ്ങ​​​ളും തു​​​ട​​​ങ്ങു​​​മെ​​​ന്നും അ​​​തി​​​നു പ​​​റ്റി​​​യ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ശ്ര​​​മം തു​​​ട​​​ങ്ങി​​​യെ​​​ന്നും പ്ര​​​തി​​​വാ​​​ര ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​ത്. നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത മ​​​ദ്യ വ്യാ​​​പ​​​നത്തിന്‍റെയും മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​പ​​​ണ​​​നത്തിന്‍റെ യും ഫ​​​ല​​​മാ​​​യി സാ​​​മൂ​​​ഹ്യ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന കേ​​​ര​​​ളം ഇവ വ​​​രു​​​ന്ന​​​തോ​​​ടെ സ​​​ർ​​​വ​​​നാ​​​ശ​​​ത്തി​​​ലേ​​​ക്കെ​​​ത്തുമെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

Related posts