ഗു​കേ​ഷ് തോ​റ്റു; മു​ന്നി​ൽ നി​പോം​നി​ഷി

ടൊ​റൊ​ന്‍റോ: ഫി​ഡെ 2024 കാ​ൻ​ഡി​ഡേ​റ്റ്സ് ചെ​സി​ന്‍റെ ഏ​ഴാം റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷി​ന് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. ഫ്രാ​ൻ​സി​ന്‍റെ അ​ലി​റേ​സ ഫി​റോ​സ്ജ​യോ​ടാ​ണ് ഗു​കേ​ഷ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഫ്ര​ഞ്ച് താ​ര​ത്തി​ന്‍റെ ആ​ദ്യ​ജ​യ​മാ​ണ്.

അ​തേ​സ​മ​യം, റ​ഷ്യ​യു​ടെ ഇ​യാ​ൻ നി​പോം​നി​ഷി ഏ​ഴാം റൗ​ണ്ടി​ൽ അ​മേ​രി​ക്ക​യു​ടെ ഹി​കാ​രു നാ​കാ​മു​റ​യു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​തോ​ടെ 4.5 പോ​യി​ന്‍റു​മാ​യി നി​പോം​നി​ഷി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

നാ​ല് പോ​യി​ന്‍റു​മാ​യി ഗു​കേ​ഷ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. ഇ​ന്ത്യ​യു​ടെ ആ​ർ. പ്ര​ജ്ഞാ​ന​ന്ദ അ​മേ​രി​ക്ക​യെു ഫാ​ബി​യാ​നൊ ക​രു​വാ​ന​യു​മാ​യും വി​ദി​ത് ഗു​ജ​റാ​ത്തി അ​സ​ർ​ബൈ​ജാ​ന്‍റെ നി​ജ​ത് അ​ബാ​സോ​വു​മാ​യും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. പ്ര​ജ്ഞാ​ന​ന്ദ​യ്ക്ക് നാ​ലും വി​ദി​ത്തി​ന് 3.5ഉം ​പോ​യി​ന്‍റാ​ണ്.

വ​നി​താ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഏ​ഴ് റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ചൈ​ന​യു​ടെ ടാ​ൻ സോ​ങ് യി ​(അ​ഞ്ച്) ഒ​ന്നാമത് തു​ട​രു​ന്നു.

Related posts

Leave a Comment