പാക്കിസ്ഥാനിലെ ഹൈന്ദവ വിദ്യാർഥിനിയുടെ മരണം! കൊലപാതകമെന്ന് ബന്ധുക്കൾ; ക​റാ​ച്ചി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഹൈ​ന്ദ​വ വി​ദ്യാ​ർ​ഥി​നി​യെ കൊ​ന്ന​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ. ല​ർ​ക്കാ​ന​യി​ലെ ഡെ​ൻ​റ​ൽ കോ​ള​ജി​ൽ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി ന​മ്രി​ത ചാ​ന്ദി​നി​യെ​യാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ബീ​ബി അ​സി​ഫാ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ന​മ്രി​ത ചാ​ന്ദി​നി.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ ച​ര​ടി​ട്ടു കെ​ട്ടി​യി​രു​ന്നു. മു​റി അ​ക​ത്തു​നി​ന്നു പൂ​ട്ടി​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ വി​ളി​ച്ചി​ട്ടും മു​റി തു​റ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ വാ​തി​ൽ ഇ​ടി​ച്ചു​തു​റ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​മ്രി​തി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ാഭാ​വി​ക​ത​യു​ള്ള​താ​യി സ​ഹോ​ദ​ര​ൻ ഡോ.​വി​ശാ​ൽ ആ​രോ​പി​ച്ചു. ക​ഴു​ത്തി​ൽ ച​ര​ടി​ട്ടു കെ​ട്ടി​യി​രു​ന്ന​തി​ന്‍റെ പാ​ട് ഉ​ള്ള​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഹോ​ദ​രി​ക്ക് യാ​തൊ​വി​ധ​ത്തി​ലു​ള്ള സാ​ന്പ​ത്തി​ക പ്ര​ശ്ന​വു​മി​ല്ല. നി​മ്രി​ത​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പു​റ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. നി​മ്രി​ത​യ്ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​കി​സ്ഥാ​നി സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​ൻ കാ​ന്പെ​യി​നാ​ണ് ന​ട​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന് സി​ന്ധ് മു​ഖ്യ​മ​ന്ത്രി സ​യി​ദ് മു​റാ​ദ് അ​ലി ഷാ ​യൂ​ണി​വേ​ഴ്സി​റ്റി സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വു ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts