ഷാ​ജി പാ​പ്പാ​നും പി​ള്ളേ​രും റെ​ഡി! ഭൂതകാല ര​ഹ​സ്യ​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ച് ആ​ട് 3? കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന ക്യാ​ര​ക്‌​ട​ര്‍ പോ​സ്റ്റ​ര്‍ പു​റ​ത്ത്

ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന ആ​ട് 3യു​ടെ ക്യാ​ര​ക്ട​ർ പോ​സ്റ്റു​ക​ള്‍ പു​റ​ത്ത് വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​മാ​യാ​ണ് ആ​ട് 3 എ​ത്തു​ന്ന​ത്. ഒ​രു ടൈം​ട്രാ​വ​ൽ ക​ഥ​യു​മാ​യാ​ണ് സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ല്‍ തോ​മ​സ് എ​ത്തു​ന്ന​ത് എ​ന്നാ​ണ് ക്യാ​ര​ക്റ്റ​ർ പോ​സ്റ്റ​റു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഭൂ​ത​കാ​ലം ഉ​ണ​രു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്റ്റ​ർ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

ജ​യ​സൂ​ര്യ, സ​ണ്ണി വെ​യ്ൻ, സൈ​ജു കു​റു​പ്പ്, ഇ​ന്ദ്ര​ന്‍​സ്, വി​നാ​യ​ക​ൻ, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ് ബാ​ബു എ​ന്നി​വ​രു​ടെ പോ​സ്റ്റ​റു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​ട് സി​നി​മ​യു​ടെ മു​ൻ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പി​ലാ​ണ് ഇ​ത്ത​വ​ണ ഷാ​ജി പാ​പ്പ​നും സം​ഘ​വും എ​ത്തു​ന്ന​ത്.

പ​തി​വ് ചി​രി​യി​ല്ലാ​തെ ക​ലി​പ്പ് മോ​ഡി​ലാ​ണ് ജ​യ​സൂ​ര്യ​യു​ടെ ക്യാ​ര​ക്ട​ർ ഉ​ള്ള​ത്. രാ​ജാ​വി​ന്‍റെ ഗെ​റ്റ​പ്പി​ലാ​ണ് ഷാ​ജി പാ​പ്പ​ൻ. സൈ​ന്യ​ത്തി​നൊ​പ്പം രാ​ജാ​വി​ന്‍റെ ഗെ​റ്റ​പ്പി​ലു​ള്ള വി​നാ​യ​ക​ൻ, ബ്രി​ട്ടീ​ഷ് സെ​റ്റ​പ്പി​ൽ സ​ണ്ണി വെ​യ്ൻ, പ​ട​ത്ത​ല​വ​നാ​യി അ​റ​യ്ക്ക​ൽ അ​ബു​വും സം​ഘ​വും രാ​ജാ​വി​ന്റെ വ​ലം​കൈ​യാ​യി ധ​ർ​മ​ജ​ൻ, ക്രൂ​ര​നാ​യ പ​ലി​ശ​ക്കാ​ര​നാ​യി ഇ​ന്ദ്ര​ൻ​സ് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പി​ലാ​ണ് മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ഷാ​ജി പാ​പ്പ​നെ​യും സം​ഘ​ത്തെ​യും കൊ​ണ്ടു​വ​രു​ന്ന​ത്.

127 ദി​വ​സം നീ​ണ്ടു നി​ന്ന ചി​ത്രീ​ക​ര​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചി​ത്രം മാ​ർ​ച്ച് 19ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. വി​ജ​യ് ബാ​ബു​വും വേ​ണു കു​ന്ന​പ്പി​ള്ളി​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

 

Related posts

Leave a Comment