നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച  ചെ​ക്യാ​ട് പഞ്ചായത്തിൽ  കോ​ഴി​ക​ളും പൂ​ച്ച​യും ച​ത്തു; നാട്ടുകാർ ഭീതിയിൽ

നാ​ദാ​പു​രം:​ നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ച​തി​ന്‍റെ ഭീ​തി നി​ഴ​ലി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​ല്ലാ​ച്ചി കു​മ്മ​ങ്കോ​ട് കോ​ഴി​ക​ളും പൂ​ച്ച​യും ച​ത്ത​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഉ​മ്മ​ത്തൂ​രി​ല്‍ നി​ന്ന് പ​നി​യെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ശോ​ക​ന്‍ മ ​രി​ച്ച വി​വ​രം പു​റ​ത്തു​വ​ന്ന​തി​നി​ടെ​യാ​ണ് കോ​ഴി​യും പൂ​ച്ച​യും ച​ത്ത വി​വ​രം പ​ര​ക്കു​ന്ന​ത്.

നി​പ്പാ വൈ​റ​സാ​കാ​മെ​ന്ന പ്ര​ചാ​ര​ണം വ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ വി​വ​രം പ​ഞ്ചാ​യ​ത്തി​ലും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തേ​യും അ​റി​യി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.​ ഇ​തി​ല്‍ അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

Related posts