നി​പ്പ സ്ഥി​രീ​ക​രി​ച്ച യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു ; സ​മ്പ​ർ​ക്കപ്പട്ടി​ക​യിലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​വ​രു​ടെ സാ​മ്പി​ൾ ഫ​ലം നെ​ഗ​റ്റീ​വ്

പാ​ല​ക്കാ​ട്: നി​പ്പ സ്ഥി​രീ​ക​രി​ച്ച യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്. ഇ​തി​നി​ടെ നി​പ്പ ബാ​ധി​ച്ച് പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ഐ​സൊ​ലേ​ഷ​നി​ലു​ള്ള മൂ​ന്നു​പേ​രു​ടെ കൂ​ടി സാ​മ്പി​ള്‍ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സ​മാ​യി.

ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും പ​രി​ശോ​ധ​ന ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ യു​വ​തി​യു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ മു​ഴു​വ​ന്‍ പേ​രു​ടെ​യും സാ​മ്പി​ള്‍ പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വാ​യി. 208 പേ​രാ​ണ് നി​ല​വി​ൽ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഒ​ന്പ​തു പേ​രു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്.​ഇ​തി​നി​ടെ യു​വ​തി​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം നി​പ്പ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ് പു​റ​ത്തു​വി​ട്ടി​രു​ന്നു. സം​സ്ഥാ​ന​ത്ത് ആ​കെ 461 പേ​രാ​ണ് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള​ള​ത്.

മ​ല​പ്പു​റം-252, പാ​ല​ക്കാ​ട്-209 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം. നി​പ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ പാ​ല​ക്കാ​ട് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്തി​ലെ 7,8,9,11 വാ​ര്‍​ഡു​ക​ളി​ലും, ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 17,18 വാ​ര്‍​ഡു​ക​ളി​ലു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 25നാ​യി​രു​ന്നു നി​പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് 38കാ​രി​യെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സ്ഥി​തി മോ​ശ​മാ​യ യു​വ​തി ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

Related posts

Leave a Comment