പാലക്കാട്: പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിനു രോഗമുണ്ടെന്നു വ്യക്തമായത്. ഇയാളുടെ രക്തസാന്പിൾ പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവിടെനിന്നു ഫലംവന്നാൽ മാത്രമേ നിപ്പയെന്നു സ്ഥിരീകരിക്കാനാവൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഹൈ റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 32കാരനായ ഇദ്ദേഹമാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്.
പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം. ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ 32കാരൻ.
അതിർത്തിയിൽ കർശനപരിശോധന
കോയന്പത്തൂർ: കേരളത്തിൽ നിപ്പ വൈറസ് രോവ്യാപനം വർധിച്ചതിനെത്തുടർന്ന് തമിഴ്നാട്- കേരള അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂർ തീവ്രപരിശോധന. കെ.കെ. ചാവടി, വലിയാർ അതിർത്തി പ്രദേശങ്ങളിൽ ജില്ലാ മെഡിക്കൽ സംഘമാണ് തീവ്രപരിശോധന ഏർപ്പെടുത്തിയത്.
കേരളത്തിൽനിന്നെത്തുന്ന ബസുകൾ, ട്രക്കുകൾ, ഫോർ വീലറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയിൽ വരുന്ന യാത്രക്കാരെ തീവ്ര പരിശോധനയ്ക്കു ശേഷമാണു തമിഴ്നാട്ടിലേക്കു കടത്തിവിടുന്നത്. കേരളത്തിൽ നിന്ന് വരുന്നവർ മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. നൽകിയിട്ടുണ്ട്.