ആലപ്പുഴ മെഡിക്കൽ കോളജിൽ  നിപ്പ രോഗലക്ഷണങ്ങളുമായി എത്തിയയാൾക്ക്  രോഗമില്ലെന്ന് മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി

അ​ന്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​സി​പ്പി​ച്ച 56 കാ​ര​നാ​യ അ​ടൂ​ർ സ്വ​ദേ​ശി​ക്ക് നി​പ്പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട്. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് 29 ന് ​അ​ടു​ർ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​ത്ത​നം​തി​ട്ട ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​യാ​ൾ. മെ​ഡി​സി​ൻ വി​ഭാ​ഗം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

എ​ച്ച്ഒ​ഡി ഡോ. ​ടി.​ഡി. ഉ​ണ്ണി​കൃ​ഷ്ണ ക​ർ​ത്ത ഇ​യാ​ൾ​ക്ക് നി​പ്പ വൈ​റ​സ് ബാ​ധ ല​ക്ഷ​ണ​മി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം ​ലാ​ലി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ വൈ​റോ​ള​ജി ലാ​ബി​ലെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. അ​ടൂ​ർ സ്വ​ദേ​ശി ക​ഴി​ഞ്ഞ 22 ന് ​കോ​ഴി​ക്കോ​ട്ടു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി വ​ന്നി​രു​ന്നു.

29 നാ​ണ് ക​ഠി​ന​മാ​യ പ​നി തു​ട​ങ്ങി​യ​ത്. ഇ​തും നി​പ്പാ സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​യി. തു​ട​ർ​ന്ന് നി​പ്പ വൈ​റ​സ് ബാ​ധ​മു​ള്ള പ​നി​യ​ല്ല രോ​ഗി​ക്കെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.എ​ന്നാ​ലും ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഭ​യാ​ശ​ങ്ക​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലെ നി​ര​വ​ധി കി​ട​ക്ക​ക​ളും കാ​ലി​യാ​യി.

പ​ല​രും സ്വ​യം എ​ഴു​തി​ക്കൊ​ടു​ത്ത് ആ​ശു​പ​ത്രി വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വാ​ട്സ്ആ​പ്പ് പ​ല​വി​ധ സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​പി​ച്ച​തും പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കി. ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ പ​ല അ​സു​ഖ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ടെ ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​താ​യും രോ​ഗി​യോ​ടൊ​പ്പം ക​ട്ടി​ലി​ലി​രു​ന്നു ത​ന്നെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നു പോ​ലും മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​തു വ​ഴി​വ​ച്ചി​ട്ടു​മു​ണ്ട്. പു​തി​യ രോ​ഗ​ങ്ങ​ള​ട​ക്കം കൂ​ടു​ത​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ അ​നാ​വ​ശ്യ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രോ​ഗി​ക​ൾ​ക്കു പ​ര​മാ​വ​ധി വി​ശ്ര​മം ന​ല്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Related posts