മഴ വില്ലനാകുന്നു ; ഡെ​ങ്കി, എ​ലി​പ്പ​നി ഭീ​ഷ​ണി​യി​ൽ പ​ത്ത​നം​തി​ട്ട; ചിക്തസ തേടിയ അഞ്ചുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരണം

പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യി​ൽ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. പ​നി ബാ​ധി​ച്ച് ഇ​ന്ന​ലെ മാ​ത്രം 320 പേ​രാ​ണ് വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ തേ​ടി​യ​ത്. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ എ​ട്ട് പേ​രി​ല്‍ അ​ഞ്ച് പേ​ർ​ക്കും ഇ​ന്ന​ലെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.

മൂ​ന്ന് പേ​ര്‍​ക്ക് എ​ലി​പ്പ​നി​യും ര​ണ്ട് പേ​ര്‍​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് എ ​യും ഒ​രാ​ള്‍​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​യും ഒ​രാ​ള്‍​ക്ക് ചി​ക്ക​ന്‍​പോ​ക്സും സ്ഥി​രീ​ക​രി​ച്ചു.

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍​ക്ക് 61 പേ​ര്‍ ചി​കി​ത്സ തേ​ടി. കോ​ന്നി, പ്ര​മാ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഓ​മ​ല്ലൂ​ര്‍, ഇ​ല​ന്തൂ​ര്‍, കോ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ, വ​ല്ല​ന, ഇ​ല​ന്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

ജ​നു​വ​രി മു​ത​ൽ ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ 130 പേ​രി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ഴ്ച മു​ന്പ് മ​ന്ത്രി​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ 77 പേ​രി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു​വെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി​യ ക​ണ​ക്ക്. മ​ഴ ശ​ക്ത​മാ​യി​രു​ന്ന ഒ​രാ​ഴ്ച​യ്ക്കി​ടെ ഡെ​ങ്കി​യും എ​ലി​പ്പ​നി​യും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​ണ് ക​ണ്ട​ത്.

ജൂ​ൺ ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ 36 പേ​ർ​ക്കാ​ണ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.എ​ലി​പ്പ​നി ഒ​രാ​ഴ്ച മു​ന്പ് 38 പേ​രി​ലാ​ണ് സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. ജൂ​ണി​ൽ മാ​ത്രം എ​ട്ടു​പേ​രി​ൽ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജി​ല്ല​യി​ൽ ഡെ​ങ്കി, എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ഇ​ക്കൊ​ല്ലം മ​ഴ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പേ ഡെ​ങ്കി​പ്പ​നി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

മ​ഴ കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ പ്ര​തി​ദി​നം ശ​രാ​ശ​രി അ​ഞ്ചി​നും പ​ത്തി​നും ഇ​ട​യി​ൽ ഡെ​ങ്കി​പ്പ​നി​യെ​ങ്കി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന ക​ണ്ടു​വ​രു​ന്നു. ജൂ​ണി​ൽ ഇ​തേ​വ​രെ 16 പേ​രി​ലാ​ണ് എ​ലി​പ്പ​നി ക​ണ്ടു​വ​രു​ന്ന​ത്.

തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഡെ​ങ്കി അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റു ജി​ല്ല​ക​ളി​ൽ ഡെ​ങ്കി​യു​ടെ എ​ണ്ണം കു​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട​യി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. മ​ഞ്ഞ​പ്പി​ത്ത​വും ഇ​ത​ര മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മ​ഞ്ഞ​പ്പി​ത്തം ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യും ക​ണ്ടു​വ​രു​ന്നു.

Related posts