കേന്ദ്രബജറ്റ് 2021! ആരോഗ്യമേഖലയ്ക്കു വമ്പന്‍ പാക്കേജ്; ടാബിൽ ബജറ്റുമായി നിർമല സീതാരാമൻ ചരിത്രം കുറിച്ചു

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ബ​ജ​റ്റ്. കൂ​ടു​ത​ൽ തു​ക ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

64,180കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശീ​യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും. ‌ഇ​തോ​ടൊ​പ്പം പു​തി​യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ട്. കോ​വി​ഡ് വാ​ക്സി​ന് 35,000കോ​ടി അ​നു​വ​ദി​ച്ചു.

2021-22 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​മാ​ണ് ലോ​ക്സ​ഭ​യി​ൽ ഇ​ന്നു​രാ​വി​ലെ ആ​രം​ഭി​ച്ച​ത്. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ പ്ര​തി​പ​ക്ഷം ബ​ഹ​ള​വു​മാ​യി രം​ഗ​ത്തെ​ത്തി.

കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് ബ​ജ​റ്റ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

ര​ണ്ടു കോ​ൺ​ഗ്ര​സ് എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത് ക​റു​ത്ത ഗൗ​ൺ ധ​രി​ച്ചാ​ണ്. അ​തേ​സ​മ​യം, പൂ​ർ​ണ​മാ​യും ക​ട​ലാ​സ് ര​ഹി​ത ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ നി​ർ​മി​ത ടാ​ബ് ഉ​പ​യോ​ഗി​ച്ചാ​ണ് അ​വ​ത​ര​ണം. ബ​ജ​റ്റ് പ്ര​തി​സ​ന്ധി കാ​ല​ത്തി​ലാ​ണെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ത്യേ​കം ഒാ​ർ​മി​പ്പി​ച്ചു. ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്പോ​ഴും ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment