ആളെക്കൊല്ലി വിഷം ഇനി വേണ്ട;സംസ്ഥാനത്ത് ഗ്ലൈ​​​ഫോ​​​സേ​​​റ്റ് ക​​​ള​​​നാ​​​ശി​​​നി നിരോധിച്ചു; തുടർ നടപടി കാർഷിക സർവകലാശാലയുടെ പഠനത്തിന് ശേഷമെന്ന് മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഗ്ലൈ​​​ഫോ​​​സേ​​​റ്റ് എ​​​ന്ന ക​​​ള​​​നാ​​​ശി​​​നി​​​യു​​​ടെ​​​യും ഗ്ലൈ​​​ഫോ​​​സേ​​​റ്റ് അ​​​ട​​​ങ്ങി​​​യ മ​​​റ്റ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ​​​ന​​​യും വി​​​ത​​​ര​​​ണ​​​വും ഉ​​​പ​​​യോ​​​ഗ​​​വും നി​​​രോ​​​ധി​​​ച്ച​​​താ​​​യി മ​​​ന്ത്രി വി.​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ച​​​ട്ടം 300 അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു​​​മാ​​​സ​​​ത്തേ​​​ക്കാ​​​ണു നി​​​രോ​​​ധ​​​നം. കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച​​​ശേ​​​ഷം തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ഗ്ലൈ​​​ഫോ​​​സേ​​​റ്റി​​​ന്‍റെ ജൈ​​​വ സു​​​ര​​​ക്ഷി​​​ത​​​ത്വം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഗ്ലൈ​​​ഫോ​​​സേ​​​റ്റി​​​ന് പ​​​ഞ്ചാ​​​ബി​​​ലും മ​​​റ്റും നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ൻ​​​സെ​​​ക്ടി സൈ​​​ഡ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​രോ​​​ധ​​​ന​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത്ത​​​രം ക​​​ള​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ അ​​​നി​​​യ​​​ന്ത്രി​​​ത ഉ​​​പ​​​യോ​​​ഗം പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ത്തി​​​നും ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ​​​യ്ക്കും ദേ​​​ഷം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നു ക​​​ഴി​​​ഞ്ഞ മാ​​​സം ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​രോ​​​ധ​​​നം. തി​​​രു​​​വ​​​ല്ല​​​യി​​​ൽ നെ​​​ല്ലി​​​ന് മ​​​രു​​​ന്നു​​​ത​​​ളി​​​ച്ച ര​​​ണ്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു യോ​​​ഗം വി​​​ളി​​​ച്ച​​​ത്.

കൃ​​​ഷി​​​ഭ​​​വ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​റി​​​പ്പ​​​ടി​​​യി​​​ല്ലാ​​​തെ കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​തും നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​രു​​​ന്നു​​​ക​​​ന്പ​​​നി​​​ക​​​ൾ നേ​​​രി​​​ട്ട് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളും ക​​​ള, കു​​​മി​​​ൾ നാ​​​ശി​​​നി​​​ക​​​ളും നേ​​​രി​​​ട്ട് വി​​​ൽ​​​ക്കു​​​ന്ന​​​തും നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​മ്പ​​നി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഫീ​​​ൽ​​​ഡ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ എ​​​ന്ന പേ​​​രി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ക്കാ​​​നും ക​​​ർ​​​ഷ​​​ക​​​രു​​​ടെ വീ​​​ടു​​​ക​​​ളും ക​​​ട​​​ക​​​ളും സ​​​ന്ദ​​​ർ​​​ശി​​​ച്ച് മ​​​രു​​​ന്നി​​​നെ​​​ക്കു​​​റി​​​ച്ച് പ്ര​​​ച​​​ാര​​​ണം ന​​​ട​​​ത്തി വി​​​ൽ​​​ക്കു​​​ന്ന​​​തും പാ​​​ടി​​​ല്ല.

വി​​​ല​​​ക്ക് ലം​​​ഘി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും കൃ​​​ഷി ഓ​​​ഫീ​​​സ​​​റു​​​ടെ കു​​​റി​​​പ്പ​​​ടി​​​യി​​​ല്ലാ​​​തെ നി​​​യ​​​ന്ത്രി​​​ത കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്കു​​​മെ​​​തി​​​രെ ക​​​ർ​​​ശ​​​ന​​​ന​​​ട​​​പ​​​ടി എ​​​ടു​​​ക്കും. കീ​​​ട​​​നാ​​​ശി​​​നി ത​​​ളി​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 25 ന​​​കം കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ൾ വ​​​ഴി പ​​​രി​​​ശീ​​​ല​​​നം ന​​​ല്കും.

ക്വാ​​​ളി​​​റ്റി ക​​​ണ്‍​ട്രോ​​​ൾ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ല​​​വി​​​ലു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​രി​​​മി​​​തി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഒ​​​രു എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് വി​​​ഭാ​​​ഗം രൂ​​​പീ​​​ക​​​രി​​​ക്കും. കീ​​​ട​​​നാ​​​ശി​​​നി ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മി​​​ത്ര കീ​​​ട​​​ങ്ങ​​​ളെ വ​​​ള​​​ർ​​​ത്തു​​​ന്ന കൂ​​​ടു​​​ത​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​റ​​​ക്കും. ജൈ​​​വ കീ​​​ട, കു​​​മി​​​ൾ നാ​​​ശി​​​നി​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം 2015-16 വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 15.47 വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Related posts