ഞാൻ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കാറില്ല. ഞാൻ പ്രാക്ടിക്കലാണ്. ഇഎംഐകളുണ്ടെങ്കിൽ നാളെ വർക്കിന് വരില്ലെന്ന് പറയാൻ പറ്റില്ല. ഞാൻ ഇഎംഐകൾ വയ്ക്കാറില്ല. ലോണുകൾ എടുക്കാറില്ല.
എനിക്കുള്ളതേ ചെലവഴിക്കൂ. മുമ്പേ ഞാൻ അങ്ങനെയാണ്. എന്റെ കൈയിൽ പണം ഇല്ലെങ്കിൽ ഞാൻ ഒന്നും വാങ്ങില്ല. ലോൺ എടുത്ത് എനിക്ക് താങ്ങാനാകാത്ത ഒന്നും വാങ്ങില്ല. അല്ലെങ്കിൽ ഇഎംഐ ഉണ്ടല്ലോ വർക്കിന് പോകണം എന്ന് ചിന്തിക്കും. ഫ്രീഡം വേണമെങ്കിൽ നമുക്കുള്ളതിൽ കൂടുതൽ ചെലവഴിക്കരുത്.
അങ്ങനെയുള്ള സ്ട്രസ് എനിക്കില്ല. കുറച്ച് കാലം വെറുതെ ഇരിക്കണമെങ്കിൽ എനിക്ക് സാധിക്കും. കഴിഞ്ഞ നാല് മാസം ഞാൻ വീട്ടിൽ ചിൽ ചെയ്യുകയായിരുന്നു. അടുത്ത നാല് മാസവും വീട്ടിലായിരിക്കും.
അമ്മയുടെ വീട്ടിൽ ഇടയ്ക്കു പോകും. എന്നാൽ ഞാൻ സോഷ്യലൈസ് ചെയ്യാറില്ല. ഷൂട്ടിംഗ് കാരണം ആരോഗ്യം മോശമായിട്ടുണ്ടാകും. അപ്പോൾ എനിക്ക് റീ ചാർജ് ചെയ്യണം. അതിനാണു ഞാൻ ഈ സമയം ചെലവഴിക്കാറുള്ളത്. -നിത്യ മേനോൻ