മോട്ടിഹാരി (ബിഹാർ): കുപ്രസിദ്ധ ലഹരികടത്തുകാരി സൈദാ ഖാതൂൺ നേപ്പാൾ അതിർത്തിയിൽ പിടിയിൽ. തലയ്ക്ക് 15,000 രൂപ പ്രഖ്യാപിച്ചിരുന്ന കൊടുംകുറ്റവാളിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് നേപ്പാള് അതിര്ത്തിക്കടുത്തുള്ള റക്സോൾ ഗ്രാമത്തിൽനിന്ന് ഇവരെ പിടികൂടിയത്.
ലഹരിക്കടത്ത് സംഘങ്ങളെ ഏകോപിപ്പിച്ച് ഒരു സിന്ഡിക്കേറ്റായി പ്രവര്ത്തിച്ച് വരികയായിരുന്നു ഖാതൂണ്. ഭർത്താവ് നയീം മിയാനുമായി ചേര്ന്നാണ് ഇവര് കള്ളക്കടത്തു നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.