ദാ ഇങ്ങനെയിരിക്കും നിവിന്‍റെ കാ​യം​കു​ളം കൊ​ച്ചു​ണ്ണി

ചരിത്രകഥാപാത്രമായ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യെ തി​ര​ശീ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ നി​വി​നെ​ തെ​ര​ഞ്ഞെ​ടു​ത്ത വാർത്ത കേട്ടതു മു​ത​ൽ ആ​കാം​ക്ഷ​യി​ലാ​യി​രു​ന്നു ആരാധകർ. ഇതിനിടെ പ്രതീക്ഷകൾ വാനോളമുയർത്തി കാ​യം​കു​ളം കൊ​ച്ചു​ണ്ണിയുടെ ഫ​സ്റ്റ് കാ​ര​ക്ട​ർ സ്കെ​ച്ച് പുറത്തിറങ്ങി. സംവിധായകൻ റോഷൻ ആൻഡ്രൂസാണ് ഫേസ്ബുക്കിലുടെ ചിത്രം പുറത്തുവിട്ടത്.

മു​ടി പ​റ്റെ വെ​ട്ടി മീ​ശ പി​രി​ച്ച ലുക്കിലുള്ള കൊച്ചുണ്ണിയുടെ നെ​ഞ്ചി​ലും അ​ര​യി​ലും ക​ത്തി​യും തോ​ളി​ൽ തോ​ക്കും തി​രകളുമുണ്ട്. എ​ന്താ​യാ​ലും നിവിൻ പോളിയുടെ അഭിനയജീവിതത്തിൽ വെ​ല്ലു​വി​ളി നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​മാ​കു​മി​ത് എന്നതിൽ സം​ശ​യമി​ല്ല. ചി​ത്ര​ത്തി​നാ​യി അ​ദ്ദേ​ഹം ശ​രീ​ര ഭാ​രം കു​റ​യ്ക്കു​മെ​ന്നും ആ​യോ​ധ​ന ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റ് അ​ഭ്യസി​ക്കു​ന്നു​വെന്നുമാണ് റിപ്പോർട്ട്.

തി​രു​വ​ന​ന്ത​പു​രത്തെ പ​ഴ​യ ഭാ​ഷാ ശൈ​ലി​യാ​കും ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ത്തി​ൽ ശ​ങ്കു​ണ്ണി ര​ചി​ച്ച ഐ​തി​ഹ്യ​മാ​ല​യി​ലെ കാ​യംകുളം കൊ​ച്ചു​ണ്ണി എ​ന്ന ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ബോ​ബി- സ​ഞ്ജ​യ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. അ​മ​ല ​പോ​ളാ​ണ് നാ​യി​ക. ശ്രീഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോ​ഗു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നിർമിക്കുന്നത്.

Related posts