രണ്ടാമൂഴം ക്യാപ്റ്റനും ടീച്ചർക്കും..! പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ 21 മ​ന്ത്രി​മാ​ർ; ചീ​ഫ് വി​പ്പ് പ​ദ​വി​ കേ​ര​ള കോ​ൺ​ഗ്ര​സ്-എമ്മിന്

 

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ 21 മ​ന്ത്രി​മാ​രെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ അറിയിച്ചു.

21 അം​ഗ​ങ്ങ​ളു​ള​ള സ​ര്‍​ക്കാ​രി​ല്‍ സി​പി​എ​മ്മി​ലെ 12 മ​ന്ത്രി​മാ​ര്‍ ഉ​ണ്ടാ​കും. സി​പി​ഐ​യി​ലെ നാ​ല് പേ​ര്‍, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഒ​ന്ന്, ജ​ന​താ​ദ​ള്‍- എ​സ് ഒ​ന്ന്, എ​ന്‍​സി​പി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ന്ത്രി പ​ദ​വി.

സ്പീ​ക്ക​ര്‍ സ്ഥാ​നം സി​പി​എ​മ്മി​നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ സ്ഥാ​നം സി​പി​ഐ​ക്കും ന​ൽ​കും. ചീ​ഫ് വി​പ്പ് പ​ദ​വി​യും കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നാ​ണ്.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ​യും ഐ​എ​ന്‍​എ​ല്ലി​ലെ​യും മ​ന്ത്രി​മാ​ര്‍ ആ​ദ്യ ര​ണ്ട​ര വ​ര്‍​ഷ​വും തു​ട​ന്നു​ള്ള ഊ​ഴം കേ​ര​ള കോ​ണ്‍​ഗ്ര​സ് -ബി​യും കോ​ണ്‍​ഗ്ര​സ് -എ​സും പ​ങ്കി​ടും. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ള്‍ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​രി​ല്‍ കെ.​കെ.​ശൈ​ല​ജ ഒ​ഴി​കെ എ​ല്ലാ​വ​രും പു​തു​മു​ഖ​ങ്ങ​ള്‍ ആ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സിപിഎമ്മിനൊപ്പം സിപിഐയും പുതുമുഖങ്ങളെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും വിവരമുണ്ട്.

Related posts

Leave a Comment