ചിലര്‍ക്ക് അറിയേണ്ടത് ‘എത്രയാ സൈസ്’ എന്നത് ! മറ്റു ചിലര്‍ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കും; സൈബര്‍ ഞരമ്പുരോഗികളുടെ ആക്രമണത്തെപ്പറ്റി നിത്യാ മേനോന്‍ പറയുന്നതിങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ മിന്നുംതാരമാണ് നിത്യാമേനോന്‍. അഭിനയത്തിനു പുറമെ ഗാനാലാപനത്തിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയ്ക്കു പുറത്ത് ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്.

1998-ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിലൂടെ നായികയായി.

ആകാശ ഗോപുരം എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ ചിത്രം. ഈ ചിത്രത്തില്‍ താരത്തിന്റെ പ്രകടനം മലയാളികളുടെ ഇഷ്ടം നേടിക്കൊടുക്കാന്‍ കാരണമായി. തെലുങ്കില്‍ മോഡലൈണ്ടി, തമിഴില്‍ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങള്‍.

തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെര്‍സല്‍ എന്നീ ചിത്രങ്ങളിലെ വേഷങള്‍ വളരെയധികം ശ്രദ്ധേയമായതും പ്രേക്ഷകര്‍ക്ക് പ്രിയങ്കരവുമായിരുന്നു. ഈ സിനിമകള്‍ക്കാണ് മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ താരത്തിന് ലഭിച്ചത്.

ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയയും താരം തിളങ്ങി നില്‍ക്കുകയാണ്. മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ആരാധകരുള്ള താരത്തിന്റെ അഭിമുഖം ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. സിനിമകളില്‍ സജീവമല്ലെങ്കിലും നിത്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സോഷ്യല്‍ മീഡിയ വഴി താരങ്ങള്‍ പുതിയ ഫോട്ടോകളും മറ്റും പങ്കുവെക്കുന്നത് സര്‍വ്വസാധാരണമാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പലരും ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നതെന്ന് താരം പറയുന്നു.

ചിലര്‍ സൈസ് ചോദിച്ച് ഇന്‍ബോക്‌സില്‍ വരും, മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും എന്നും താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

പക്ഷെ ഇതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും തന്റെ ശരീരത്തെക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാക്കുന്നത് എന്നും താരം വെളിപ്പെടുത്തി.

അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും താന്‍ ചിന്തിക്കാറില്ലെന്നും താരം പറയുന്നു.

Related posts

Leave a Comment