ജ​ലീ​ൽ ച​ട്ട​ലം​ഘ​ന​മോ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മോ ന​ട​ത്തി​യി​ട്ടി​ല്ല; ബന്ധുനിയമനത്തിൽ ജലീലിന് മുഖ്യമന്ത്രിയുടെ പിന്തുണ

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു നി​യ​മ​ന വി​ഷ​യ​ത്തി​ൽ മന്ത്രി കെ.​ടി ജ​ലീ​ലി​ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ. ജ​ലീ​ൽ ച​ട്ട​ലം​ഘ​ന​മോ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഡ​പ്യൂ​ട്ടേ​ഷ​ന്‌ വ​ഴി​യാ​ണ് അ​ദീ​ബി​നെ ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​ത്. അ​പേ​ക്ഷ ക്ഷ​ണി​ച്ച ശേ​ഷം അ​നു​യോ​ജ്യ​നെ​ന്ന് സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് നി​യ​മ​നം. വി​വാ​ദ​മു​ണ്ടാ​യ​പ്പോ​ൾ അ​ദീ​പ് മാ​തൃ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് തി​രി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. യുഡിഎഫിന്‍റെ കാലത്ത് അപേക്ഷ പോലും വാങ്ങാതെയാണ് പല നിയമനങ്ങളും നടത്തിയിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ജലീലിന്‍റെ ബന്ധു നിയമന വിവാദമാണ് പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയമായി സഭയിൽ കൊണ്ടുവന്നത്. കെ.മുരളീധരനാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.

Related posts