ശബരിമല വിഷയത്തിൽ ഉന്തും തള്ളുമുൾപ്പെടെ നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​ വിഷയത്തിൽ നിയമസഭയിൽ അസാധാരണ സംഭവങ്ങൾ. ചോദ്യോത്തര വേളയിൽതന്നെ ഉന്തും തള്ളുമായി എത്തിയ പ്രതിപക്ഷം സഭയെ പ്രക്ഷുബ്ധമാക്കി. ശബരിയി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടായിരുന്നു നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം.

സ​ഭ ആ​രം​ഭി​ച്ച ഉ​ട​ൻ ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി എ​ഴു​ന്നേ​റ്റു. പ്ലക്കാ​ർ​ഡും ബാ​ന​റും ഉ​യ​ർ​ത്തി​യു​ള്ള ബ​ഹ​ളം തു​ട​ർ​ന്ന​തോ​ടെ സ്പീ​ക്ക​ർ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ട് സീ​റ്റി​ലേ​യ്ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും അ​വ​ർ ബ​ഹ​ളം തു​ട​ർ​ന്നു.

ഇ​തി​നി​ടെ സ്പീ​ക്ക​ർ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ച്ചു. ഇ​തോ​ടെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ലേ​യ്ക്ക് വ​ന്നു. പ്ര​തി​പ​ക്ഷ ബ​ഹ​ളം തു​ട​ർ​ന്നെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി തു​ട​ർ​ന്നു കൊ​ണ്ടേ​യി​രു​ന്നു.

45 മി​നിട്ടോ​ളം മ​റു​പ​ടി തു​ട​ർ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​തി​നെ ചോ​ദ്യം ചെ​യ്തു കൊ​ണ്ട് എ​ഴു​ന്നേ​റ്റ​തോ​ടെ ബ​ഹ​ളം ഉ​ച്ച​സ്ഥായിയി​ലാ​യി. ചോ​ദ്യോ​ത്ത​ര​വേ​ള സ​സ്പെൻഡ് ചെ​യ്തു​കൊ​ണ്ട് ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ചെ​ങ്കി​ലും സ്പീ​ക്ക​ർ അ​ത​നു​വ​ദി​ച്ചി​ല്ല.

ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലെ അം​ഗ​ങ്ങ​ളു​ടെ ഉ​പ​ചോ​ദ്യം ചോ​ദി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ ബ​ഹ​ളം തു​ട​ർ​ന്ന​തോ​ടെ പ​ത്തേ​കാ​ലോ​ടെ സ​ഭ നി​ർ​ത്തി വ​യ്ക്കു​ന്ന​താ​യി സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ​ണ​ൻ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം സീ​റ്റ് വി​ട്ട് ത​ന്‍റെ മു​റി​യി​ലേ​യ്ക്ക് മ​ട​ങ്ങി​പ്പോ​വുകയും ചെയ്തു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റവുമുണ്ടായി.

Related posts